ഗുരുവായൂർ : ലൈറ്റ് ചാരിറ്റി ട്രസ്റ്റ് ഗുരുവായൂർ ചാവക്കാട് മേഖലയുടെ പത്താമത് കുടുംബ സംഗമവും സ്കോളർഷിപ് വിതരണവും ഗുരുവായൂർ മലേഷൃൻ ടവർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
മുഹമ്മദാലി ഷിഫാസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച കുടുംബ സംഗമം ചാവക്കാട് നഗരസഭ അദ്ധൃക്ഷ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ മുഹമ്മദ് ഇസ്മായിൽ അദ്ധൃക്ഷത വഹിച്ച സംഗമത്തിൽ ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോക്ടർ അഹദ് മദനി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ സലീം തോട്ടുങ്ങൽ, താജുദ്ദീൻ സ്വലാഹി, മുജീബ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
ഗുരുവായൂർ നഗരസഭ കൗൺസിലർ കെ പി എ റഷീദ്, മുഖൃ രക്ഷാധികാരി പി കെ ഇസ്മായിൽ, ഫുവാദ് പനങ്ങായി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അബ്ദുൽ ലത്തീഫ് പാരത്രികം എന്ന കവിത ആലപിച്ചു. സ്കോളർഷിപ്പ് വിതരണങ്ങൾക്ക് വനിതാ വിങ് നേതൃത്വം നൽകി. താഹിറ അബു പഠന ക്ലാസ്സ് എടുത്തു. ആക്ടിങ് കൺവീനർ അബു വലിയകത്ത് സ്വാഗതവും ട്രഷറർ ഹബീബ് നന്ദിയും പറഞ്ഞു.