the digital signature of the temple city

മുക്തി സ്ഥിതിയിലെത്തിയ വർക്കേ ഭൗതിക സ്ഥിതിയിൽ കുടുങ്ങിയവരെ മോചിപ്പിക്കാൻ കഴിയൂ.- ആര്യ മഹർഷി

- Advertisement -[the_ad id="14637"]

കുന്ദംകുളം: മുക്തി സ്ഥിതിയിലെത്തിയ ഗുരുനാഥർ ഭൗതിക സ്ഥിതിയിൽ കുടുങ്ങിയവരെ മോചിപ്പിച്ച് ആത്മീയസ്ഥിതി പ്രാപിക്കാനുള്ള സാഹചര്യങ്ങളാണ് സൃഷ്ടിക്കാറുള്ളത്. സാധാരണകാർക്കും, അസാധാരക്കാരെന്ന് തോന്നുന്നുന്നവർക്കും ചിലപ്പോൾ വിചിത്രവും വിപരീതവുമായി തോന്നുന്ന തരത്തിലേക്ക് സംഗതികൾ എത്തി നിൽക്കുന്നതിനാൽ, ആത്മീയതയെ തട്ടിപ്പായും ഭയാനകമായും കരുതി ശക്തി സ്ഥിതിക്ക് കോട്ടമുണ്ടാക്കുന്നു എന്ന് ആര്യ മഹർഷി അഭിപ്രായപ്പെട്ടു.

ഗുരുനാഥരെ കുറിച്ചുള്ള സങ്കല്പങ്ങൾ മഹത്തരമാണെങ്കിലും പലപ്പോഴും മഹനീയമായി പെരുമാറാൻ പ്രകൃതി അനുവാദം നൽകുന്നില്ല. അതായത് ദൈവീകതയെ കുറിച്ചും ആത്മീയതയെ കുറിച്ചും  ഭൗതീകതയെ കുറിച്ചും പ്രതീക്ഷകളും സങ്കല്പങ്ങളും രൂപപ്പെടുത്തി വച്ചിരിക്കുന്ന സമൂഹത്തിൽ മനുഷ്യർ ഗുരുവിനോട്‌ ചേർന്നലിയാൻ സഹിക്കാതെ  വിട്ടകലുന്നു എന്നതും, ഒട്ടും ശ്ലാഘനീയമാവുന്നില്ല. യഥാർത്ഥ  ഗുരുനാഥരുടെ ഉദേശവും ഇത് തന്നെയാണ്. ഏത് നേരത്തും പ്രകൃതിയുടെ പരീക്ഷണം ഉണ്ടാവും. വൃക്ഷത്തെ ഇടക്ക് കുലുക്കി നോക്കും. കാഞ്ഞുണങ്ങിയ 

ഇലകൾ കൊഴിഞ്ഞു പോകട്ടെ. സഹനവും ക്ഷമയും കൈവരിച്ച് ഭയമില്ലാതാവുമ്പോൾ, സ്വപരിശ്രമം കൊണ്ട് മാത്രം ഉന്നതിയിലുള്ള ജ്ഞാനപ്പഴം അറത്തെടുടുക്കാൻ കഴിയും.

അത് ഒരാളുടെ യജ്ഞസാഫല്ല്യമാണ്. സൂത്രവിദ്യകളും കുറുങ്കൗശലങ്ങളും ജ്ഞാനപ്പഴം രുചിക്കാനുള്ള അവസരം പോലും നൽകിയെന്ന് വരില്ല്. ദൃഢവിശ്വാസവും തീവ്രഭാവവും ഉള്ളവർക്ക് മാത്രമേ ആ രുചി ആസ്വദിക്കാനാവൂ. സമർപ്പണവും, അനുസരണയും അനുകമ്പയുമാണ് അതിനുള്ള  താക്കോൽ. ഗുരു സേവയോടെ, ഗുരുവിന്റെ കടാക്ഷത്തോടെ ദേഹഭാരം കുറയുമ്പോൾ അനന്തതയുടെ വിഹായസ്സിലേക്കുള്ള  ആ വാതിലുകൾ തുറക്കപ്പെടും. ആ സ്ഥിതിയാണ് മുക്തി അല്ലെങ്കിൽ സ്വാതന്ത്ര്യം. ആര്യമഹർഷി കൂട്ടി ചേർത്തു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts