ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കലാലയത്തിലെ മൾട്ടീമീഡിയ ഡിപ്പാർട്ട്‌മെൻറിൻ്റെ ആഭിമുഖ്യത്തിൽ ജൂൺ 25 മുതൽ 28വരെ സ്ത്രീകൾക്കു വേണ്ടി സൗജന്യ തൊഴിലധിഷ്ഠിത മീഡിയ കോച്ചിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു.
സമാപന സമ്മേളനം 28 ന് വെളളിയാഴ്‌ച കോളേജ് കോൺഫ്രൻസ് ഹാളിൽ നടന്നു. മാധ്യമ പ്രവർത്തകൻ വി പി ഉണ്ണികൃഷ്‌ണൻ മുഖ്യാതിഥി ആയ ചടങ്ങിൽ, കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ ജെ ബിൻസി അധ്യക്ഷയായിരുന്നു. മാൾട്ടീമീഡിയ വിഭാഗം മേധാവി സിസ്റ്റർ ജിൻസ് കെ ജോയ് സ്വാഗതം ആശംസിച്ചു. അസി പ്രൊഫസർമാരായ ജിത്തു ജോർജ്, നിതീഷ വി ജെ, റിജോ പി ജോർജ്, ഭാഗ്യ കെ പി എന്നിവർ സന്നിഹിതരായിരുന്നു
നാലുദിനങ്ങളിലായി നീണ്ടു നിന്ന സൗജന്യ കോച്ചിങ്ങ് ക്യാമ്പിൽ 37 ഓളം വിദ്യാർഥികൾ പങ്കെടുക്കുകയും അവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയിതു. ചടങ്ങിൽ പത്ര പ്രവർത്തന രംഗത്തെ പ്രവർത്തനങ്ങളെ അനുസ്മരിച്ചു കൊണ്ട് വി പി ഉണ്ണികൃഷ്ണനെ ആദരിച്ചു.
കോളേജിലെ മൾട്ടി മീഡിയ വിഭാഗം മീഡിയ രംഗത്ത് സ്ത്രീ ശാക്തികരണത്തിനു പുതിയൊരു പാത തുറന്ന വേളയിൽ, വിദ്യാർഥികൾ തയ്യാറാക്കിയ മാഗസിൻ പ്രിൻസിപ്പൽ പ്രകാശനം ചെയ്തു.