ഗുരുവായൂർ : ഗുരുവായൂർ നഗരസഭയിലെ ഹൈമാസ്റ്റ് ലൈറ്റുകൾ കത്താത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൂട്ടു കത്തിച്ച് പ്രതിഷേധ സമരം നടത്തി. നിരവധി തവണ ഭരണാധികാരികളുടെ ശ്രദ്ധയിൽ വിഷയം കൊണ്ടു വന്നിട്ടും ക്രിയാത്മകമായ പരിഹാരം കാണാൻ ശ്രമിക്കാത്തതിലാണ് പ്രതിഷേധം ശക്തമായത്.
ഔട്ടർ റിംഗ് റോട്ടിലെ ഖാദി ഭവൻ ജoഗഷനിലെ ഹൈമാസ്റ്റ് ലൈറ്റിനു കീഴെ നടത്തിയ പ്രതിഷേധ സമരം നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ കെ രഞ്ജിത് അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സി എസ് സൂരജ്, ബാലൻ വാറണാട്ട്, ഡിപിൻ ചാമുണ്ടേശ്വരി, പി ആ .പ്രകാശൻ, ശ്രീനാഥ് പൈ എന്നിവർ സംസാരിച്ചു. വിപിൻ വലങ്കര, അൻസാർ, ശ്രീജിഷ്. കെ വി മുഹമ്മദ് റാഫി എന്നിവർ നേതൃത്വം നൽകി