ചന്ദനച്ചാർത്തിൽ മരുത്പുരിയിൽ കാണുന്നു ശയ്യപോൽ ശേഷരൂപംപത്തികൾ ചേലോടേ നീർത്തിയാഹാഛത്രമാക്കീട്ടങ്ങു കാണ്മു മുന്നിൽശ്രീമഹാവിഷ്ണുവാ ശയ്യമേലേആമോദമോടെ ശയിപ്പു ചേലായ്പൊൻഭൂഷചാർത്തി, ചെമ്പട്ടുടുത്ത്ദേവൻ ലസിക്കുന്നു, ശ്രീലകത്തായ്ചന്ദനത്താലേ കിരീടമുണ്ട്വന്യമാല്യങ്ങളുമുണ്ടു മെയ്യിൽകാണാമിടംകൈയിൽ പദ്മസൂനംമറ്റതിൽ കൂവളത്തിൻദളവുംതാഴത്തു ചന്ദനത്താൽമനഞ്ഞ നല്ല ശിവലിംഗമൊന്നു കാണ്മൂതൃക്കൈയിലെക്കൂവളദ്ദളത്താൽശംഭുവിന്നർച്ചന ചെയ്വു ദേവൻമോഹനദൃശ്യമതിന്നു കാണാംഭക്തിപൂർവ്വം കൈകൾകൂപ്പി നില്ക്കാംനാമം ജപിക്കാം നമസ്കരിക്കാംവാതാലയേശ്വരാ! പാഹി !കൃഷ്ണാ!( വൃത്തം: മാവേലി )