the digital signature of the temple city

വായുഗേഹത്തിലെ ചന്ദനച്ചാർത്തി | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജ അലങ്കാര വർണ്ണന ഗീതം (1132).

വായുഗേഹത്തിലെ ചന്ദനച്ചാർത്തിലി-ന്നേട്ടനോടൊപ്പമാണുണ്ണിക്കണ്ണൻ

ആനയെപ്പോൽ രാമൻ നില്ക്കുന്നു, കണ്ണന-ങ്ങേട്ടൻ്റെമേലേറിനില്പൂ ചേലായ്

മഞ്ഞപ്പട്ടാടയുടുത്തു പൊൻഭൂഷകൾ ചാർത്തിലസിക്കുന്നു രാമരൂപം

പുഞ്ചിരിതൂകുന്ന രാമൻ്റെ തൃക്കൈയിൽ വെണ്ണയുരുളയും കാണ്മതുണ്ട്

കണ്ണനോ ചെമ്പട്ടുകോണകം കിങ്ങിണി സ്വർണ്ണമാല്യങ്ങൾ, വനമാലകൾ

പീലി , മകുടം, തള, വള, കാതിൽപ്പൂ ഗോപിയും ചാർത്തിലസിപ്പു ഭംഗ്യാ

കണ്ണനിടംകരത്താലേയുറിയിലെ വെണ്ണക്കുടം ചായ്ച്ചുകാണ്മൂ മുന്നിൽ

വെണ്ണയുരുളയൊന്നുണ്ടാ വലംകൈയിൽ ഉണ്ണുവാൻ വാരിയെടുത്തതാണേ

കണ്ണൻ്റെ വെണ്ണക്കളവിൻ്റെയീ ദൃശ്യം കൺകുളിർക്കെക്കണ്ടു മോദമോടേ

തൃച്ചേവടികളിൽ വീണുവണങ്ങിടാം ഭക്തിയോടിന്നു നാമം ജപിക്കാം

കൃഷ്ണാ! ഹരേ! ജയ!കൃഷ്ണാ! ഹരേ! ജയ! രാമാ ! ഹരേ! ജയ!കൃഷ്ണാ! ഹരേ! 

കൃഷ്ണാ! ഹരേ! ജയ! രാമാ! ഹരേ! ജയ! വാതാലയേശ്വരാ! കൃഷ്ണാ! ഹരേ!

( വൃത്തം: മഞ്ജരി)

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts