the digital signature of the temple city

ഗുരുവായൂർ ദേവസ്വം ജീവധനത്തിൽ നിന്ന പ വിരമിച്ചവരുടെ നേതൃത്വത്തിൽ ആനക്കോട്ടയിൽ ആനയൂട്ട്.

ഗുരുവായൂർ :ഗുരുവായൂർ ദേവസ്വം ജീവധനം വിഭാഗത്തിൽ ജോലി ചെയ്ത് വിരമിച്ചവരുടെ കൂട്ടായ്മ  പുന്നത്തൂർ കോട്ടയിൽ ആനയൂട്ട് നടത്തി. റിട്ട. ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം അരവിന്ദാക്ഷൻ ജൂനിയർ വിഷ്ണുവിന്, തണ്ണിമത്തനും ചോറ് ഉരുളയും നൽകി ആനയൂട്ട് ഉദ്ഘാടനം ചെയ്തു.

- Advertisement - Guruvayoor image

എം പി ശങ്കരനാരായണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുന്നത്തൂർ കോട്ടയിലെ മുതിർന്ന ആനക്കാരനായ ഇ രാഘവനെ പി എ അശോക് കുമാർ പൊന്നാട ചാർത്തി ആദരിച്ചു. വനിതാ മാനേജർ ഇ ബീനയെ ആർ നാരായണൻ പൊന്നാട ചാർത്തി ആദരിച്ചു. ശിവദാസ് മൂത്തേടത്ത്, ആർ രാജഗോപാൽ, പി വി സോമസുന്ദരൻ, കെ ആർ സുനിൽകുമാർ, എസ്. ശശിധരൻ, ആർ പരമേശ്വരൻ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ഉണ്ണികൃഷ്ണൻ പാലക്കോട് നന്ദി രേഖപെടുത്തി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts