ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ഒരാഴ്ചയായി നടന്നുവരുന്ന യോഗവാരാഘോഷങ്ങൾക്ക് സമാപനമായി. കാലത്ത് കുട്ടികൾക്കുള്ള മത്സരത്തിൽ ഏകദേശം ഇരുപതോളം സ്കൂളുകളിൽ നിന്നായി നാനൂറോളം കുട്ടികൾ പങ്കെടുത്തു.
വൈകീട്ട് ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോക്ടർ വി കെ വിജയൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ദീപം തെളിയിച്ചു
ചടങ്ങിൽ വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. മികച്ച യോഗ അധ്യാപകന് നൽകുന്ന യോഗശ്രേഷ്ഠ പുരസ്കാരം ചന്ദ്രൻ പി വേലായുധൻ മാഷിന് സമ്മാനിച്ചു.
തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സ്കൂളിലെയും, ബ്രഹ്മകുളം ഗോകുലം സ്കൂളിലേയും,വെള്ളിനേഴി സരസ്വതി വിദ്യാനികേതൻ സ്കൂളിലെയും കുട്ടികൾ അവതരിപ്പിച്ച യോഗാസന നൃത്താവിഷ്കാരം ചടങ്ങിൽ വളരെ ശ്രദ്ദേയമായി.
സൂര്യനമസ്കാരം ചലഞ്ചിൽ പങ്കെടുത്ത അമ്മമാർക്ക് ട്രോഫി നൽകി ആദരിച്ചു. യോഗാസന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത സ്കൂളുകൾക്കും, പരിശീലനം കൊടുത്ത ടീച്ചർമാർക്കും, ജഡ്ജസിനും, വളണ്ടിയർമാർക്കും ട്രോഫി നൽകി ആദരിച്ചു. തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ ഓവറോൾ ട്രോഫിക്ക് അർഹമായി.സമാപന സമ്മേളനത്തിൽ പൈതൃകം കലാക്ഷേത്ര ചെയർമാൻ മണലൂർ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി സജിവ് കുമാർ മുഖ്യ അതിഥിയായി പങ്കെടുത്തു.
സമാപന സമ്മേളനത്തിൽ പൈതൃകം കലാക്ഷേത്ര ചെയർമാൻ മണലൂർ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി സജിവ് കുമാർ മുഖ്യ അതിഥിയായി പങ്കെടുത്തു.
പൈതൃകം കോഡിനേറ്റർ അഡ്വക്കേറ്റ് രവിശങ്കത്ത്, പൈതൃകം യോഗ പഠന കേന്ദ്രം അധ്യാപകൻ പ്രമോദ് കൃഷ്ണ,രക്ഷാധികാരി എ കെ ദിവാകരൻ, ചെയർമാൻ ശ്രീധരൻ മാമ്പുഴ, ഡോക്ടർ സോമസുന്ദരൻ, ഇന്ദിര സോമസുന്ദരൻ,കെ കെ ചന്ദ്രൻ, ജാക്ക് സിറിയക്ക് എന്നിവർ പ്രസംഗിച്ചു.