തൃശൂർ തൃശൂരിലെ ആദ്യത്തെ സ്റ്റാർട്ടപ്പ് & എംഎസ്എംഇ ഇൻക്യൂബേഷൻ സെൻ്ററിന് വ്യാഴാഴ്ച്ച തുടക്കമാകും. ജൂൺ 27 രാവിലെ 9.30ന് തൃശൂർ തോപ്പിൻമൂല കൈറ്റ്സ് ബിസിനസ് സോണിലെ ഇൻക്യൂബേഷൻ സെൻ്ററിൽ നടക്കുന്ന ചടങ്ങ് ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ ഉദ്ഘാടനം ചെയ്യും. എം.എസ്.എംഇ ജോയിൻ്റ് ഡയറക്ടർ ജി എസ്. പ്രകാശ ചടങ്ങിൽ മുഖ്യാഥിതിയായിരിക്കും.
എം.എസ്.എം.ഇ. ഡിപ്പാർട്ട്മെൻ്റ്, കേരളാ സ്റ്റാർട്ടപ്പ് മിഷൻ, തൃശൂർ എഞ്ചിനീയറിംഗ് കോളജ്, അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റി. തൃശൂർ ചേംബർ ഓഫ് കൊമേഴ്സ്, ചേംബർ ഓഫ് കോമേഴ്സസ് യൂത്ത് വിങ്, വുമൺ എൻ്റർപ്രണേഴ്സി നെറ്റ്വർക്ക്), ഫിനിക്സ് എയ്ഞ്ചൽസ്, ഇൻകർ റോബോട്ടിക്സ് എന്നിവയുടെ പ്രതിനിധികൾ പങ്കെടുക്കും,
തുടർന്ന് നടക്കുന്ന ബിസിനസ് മീറ്റിൽ വ്യാപാര വ്യവസായ മേഖലകളിലെ നൂതന സാധ്യതകളും അതിനായി സംരംഭങ്ങളും പദ്ധതികളും രൂപപ്പെടുത്തേണ്ട വിധവും ചർച്ചയാകും. പരമ്പരാഗത ബിസിനസ് പ്രവർത്തനങ്ങൾ എങ്ങിനെ സ്റ്റാർട്ടപ്പ് രൂപഘടനയിലേക്ക് മാറ്റാമെന്നതിനെ കുറിച്ച് കേരളാ സ്റ്റാർട്ടപ്പ് മിഷനിൽ നിന്നുള്ള വിദഗ്ദർ ക്ലാസെടുക്കും. ചെറുകിട സംരംഭകർക്കുള്ള പദ്ധതികളെക്കുറിച്ച് എംഎസ്എംഇ അസിസ്റ്റൻ്റ് ഡയറക്ടർ വിശേഷ് അഗർവാൾ ക്ലാസ്സെടുക്കും ബിസിനസ് നടത്തിപ്പ് കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് പ്രധാനഘടകമായ ‘ക്യാഷി സർക്കിൾ’ എന്ന വിഷയത്തിൽ ഡോ. ജയൻ ജോസഫ് ക്ലാസ് നയിക്കും. ബിസിനസ് മീറ്റിൽ ഏവർക്കും പ്രവേശനം സൗജന്യമാണ്. രജിസ്ട്രഷന് ബന്ധപ്പെടേണ്ട നമ്പർ 700448811
പരമ്പരാഗത ചെറുകിട ബിസിനസ് മേഖലയേയും സ്റ്റാർട്ടപ്പ് സംരഭകരേയും ചേർത്ത്പിടിച്ച് ബിസിനസ് വളർച്ചയ്ക്കാവശ്യമായ ഭൗതിക സാഹചര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് തന്നെ ആദ്യമായി, ഇത്രയും വിപുലമായ രീതിയിൽ ഒരു ഇൻക്യൂബേഷൻ സെൻ്ററിൻ തൃശൂരിൽ തുടക്കം കുറിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ അഭയൻ പി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സാംസ്ക്കാരിക നഗരത്തെ ബിസിനസ് ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. ഒരേയൊരു ജീവനക്കാരനുമായി തുടങ്ങുന്ന സംരംഭത്തിനും നൂറ് ജീവനക്കാരുമായി 1000 സ്ക്വയർ ഫീറ്റിൽ പ്രവർത്തിക്കേണ്ടുന്ന ബിസിനസ് സ്ഥാപനത്തിനും കൈറ്റ്സ് ഇൻക്യൂബേഷൻ സെൻ്ററിൽ ഓഫീസ് സൗകര്യമുണ്ട്. ഏതൊരു സംരംഭത്തിനും ആവശ്യമായ മെൻറ്റർഷിപ്പ്, ഫണ്ടിംഗ് സപ്പോർട്ട്, മാർക്കറ്റിംഗ് സപ്പോർട്ട്, നെറ്റ്വർക്കിങ് സപ്പോർട്ട് തുടങ്ങിയ സേവനങ്ങൾ കൈറ്റ്സിൽ നിന്ന് ലഭിക്കും.
കേരളത്തിലെ ചെറുകിട വ്യവസായ, സ്റ്റാർട്ടപ്പ് മേഖലകളിലെ സംരംഭകരെ വിദേശ രാജ്യങ്ങളിലെ ഇൻവെസ്റ്റർമാരുമായി കണക്ട് ചെയ്യുന്നതിനുള്ള ബിസിനസ് കോൺക്ലേവുകൾ വിവിധ രാജ്യങ്ങളിൽ നടത്തുവാനുള്ള പദ്ധതികൾ തയ്യാറാക്കി വരുന്നു. ബിസിനസ് സംരംഭകരുടെ പൊതു പ്ലാറ്റ്ഫോം എന്ന നിലയിലായിരിക്കും കൈറ്റ്സ് ഇൻകുബേറ്റർ സെൻ്റിൻ്റെ പ്രവർത്തനമെന്നും അധികൃതർ പറഞ്ഞു.
ഡയറക്ടർമാരായ സെലസ്റ്റിൻ തോമസ്, വിനോദ് ലെൻസ്മാൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Enterprises Women Cotton Printed Long Kurti with Dupt BHta Set
Offer Price: 475 only- Free Shipping, Return with in 7 days if any issue
Hi, sharing this amazing collection with you.😍😍 If you want to buy any product, click on the link or message me
https://myshopprime.com/collectioNarsinhns/507384321