ഗുരുവായൂർ: ഗുരുവായൂർ ഫ്രണ്ട്സ് മാണിക്കത്ത്പടി 2024 ജൂൺ 22 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് വിശ്വാസ് ബാഡ്മിന്റൺ സ്റ്റേഷനിൽ സംഘടിപ്പിച്ച
മുഹമ്മദ് ഷാജഹാൻ -കണ്ണൻ നായർ മെമ്മോറിയൽ 2-മത് ഓൾ കേരള ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നു മണി ഉത്ഘാടനം ചെയ്തു.
ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് ശ്രീ കെ പി ഉദയൻ മുഖ്യഅതിഥി ആയിരുന്നു. ബാഡ്മിന്റൺ ടൂർണമെന്റ് കമ്മിറ്റി കൺവീനർ
ശ്രീ സിന്റോ തോമസ് അധ്യക്ഷത വഹിച്ച ഉത്ഘാടനയോഗത്തിന് ഫ്രണ്ട്സ് മണിക്കത്ത്പടി പ്രസിഡന്റ് ശ്രീ സനോജ് പി എസ് സ്വാഗതവും സെക്രട്ടറി ശ്രീ ജിതേഷ് മനയിൽ നന്ദിയും പറഞ്ഞു.
കായിക അദ്ധ്യാപകൻ ശ്രീ സഞ്ചയൻ മാസ്റ്റർ, കൗൺസിലർമാരായ ശ്രീ കെ പി എ റഷീദ്, ശ്രീ പി കെ നൗഫൽ, വിശ്വാസ് ചെയർമാൻ ശ്രീ വിശ്വംഭരൻ, ബാഡ്മിന്റൺ ടൂർണമെന്റ് ചെയർമാൻ ശ്രീ തിലകൻ അത്തിക്കോട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ടൂർണമെന്റിൽ കോഴിക്കോട് നിന്നുള്ള ജിബിൻ,ദീപക് ടീം വിജയിച്ചു. എറണാകുളത്ത് നിന്നുള്ള ഡൈൻ, സൂരജ് ടീം റണ്ണേഴ്സ് ആയി.
ഗുരുവായൂർ മഞ്ജുലാൽ പരിസരത്ത് നിന്നും വാഹന ഘോഷയാത്രയോടെയാണ് കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ ക്രിക്കറ്റ് താരമായ മിന്നു മണിയെ ഉത്ഘാടനവേദിയിലേക്ക് വരവേറ്റത്.
സുജീബ് മുഹമ്മദ്, പ്രദീപ് കരുമത്തിൽ, ഷൈനേജ് ഭാസ്ക്കർ, സുബ്രമുണ്യൻ എം കെ എന്നിവർ നേതൃത്വം നൽകി.