ഗുരുവായൂരിൻ്റെ പ്രഥമ നഗരസഭ വൈസ് ചെയർമാനും സാമൂഹ്യ സാംസ്കാരിക പത്രപ്രവർത്തന രംഗങ്ങളിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ ഇരുപതാം ചരമവാർഷികം വിവിധ പരിപാടികളോടെ 2024 ജൂൺ ഇരുപത്തി ഏഴാം തിയ്യതി വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ വച്ച് ആചരിക്കും.
വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ നാമധേയത്തിൽ വർഷം തോറും പ്രാദേശിക മാധ്യമ പ്രവർത്തക പുരസ്ക്കാരത്തിന് ഇത്തവണ അർഹനായിരിക്കുന്നത് മലയാള മനോരമ ചാവക്കാട് ലേഖകനായ ശ്രീ കെ.സി ശിവദാസ് ആണ്.
എ.പി മുഹമ്മദുണ്ണി യുടെ സ്മരണക്കായി ഏർപ്പെടുത്തിയ മികച്ച സഹകാരി ക്കുള്ള അവാർഡിന് ഇത്തവണ ചിറനെല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി പ്രവർത്തിക്കുന്ന ശ്രീ പി.മാധവനാണ് അർഹനായിട്ടുള്ളത്.
പാലിയത്ത് ചിന്നപ്പൻ്റെ സ്മരണക്കായി ഏർപ്പെടുത്തിയ അവാർഡിന് അഗതികൾക്കായി ജീവിതം ഉഴിഞ്ഞു വച്ച ജീവകാരുണ്യ പ്രവർത്തകൻ ശ്രീ സി.എൽ ജയ്ക്കബ്ബ് അർഹനായി.
വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ സ്മരണാർത്ഥം ഗുരുവായൂർ നഗര മേഖലയിലെ വാർഡുകളിൽ എന് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, ഏഷ്യൻ യൂണിവേഴ്സിറ്റി പവ്വർ ലിഫ്റ്റിംഗ് മത്സരത്തിൽ 74 കിലോ വിഭാഗത്തിൻ് ഗോൾഡ് മെഡൽ കരസ്ഥമാക്കിയ രോഹിത് സോമനെയും പുരസ്ക്കാരങ്ങൾ നൽകി ആദരിക്കും.
മുൻ നിയമസഭ സ്പീക്കർ വി സുധീരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും പുരസ്ക്കാരങ്ങൾ വിതരണം ചെയ്യുന്നതുമാണ്. മുൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ ടി വി ചന്ദ്രമോഹൻ എക്സ് എം എൽ എ അദ്ധ്യക്ഷത വഹിക്കും. കേരള പ്രവാസി കാര്യ ക്ഷേമ ബോർഡ് ചെയർമാൻ കെ വി അബ്ദുൾ ഖാദർ എക്സ് എം എൽ എ വിദ്യാഭ്യാസ അവാർഡുകളും ചികിൽസാ സഹായവും വിതരണം ചെയ്യും.
നഗരസഭ പ്രതിപക്ഷ നേതാവ് കെ. പി ഉദയൻ, അർബൻ ബാങ്ക് ചെയർമാൻ കെ.ഡി വീരമണി , ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഓ.കെ ആർ മണികണ്ഠൻ, യു.ഡി എഫ് നിയോജക മണ്ഡലം കൺവിനർ ഷാനവാസ് തിരുവത്ര, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ആർ ജയകുമാർ, പ്രസ്സ് ഫോറം വൈസ് പ്രസിഡണ്ട് ജോഫി ചൊവ്വന്നൂർ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തുമെന്ന് ട്രസ്റ്റ് പ്രസിഡണ്ട് ആർ രവികുമാർ അറിയിച്ചു