ഗുരുവായൂർ: ക്ഷേത്രത്തിനകത്ത് ഇലക്ട്രോണിക്സ് ഉപകരണം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്ന പവർ ബാങ്കാണ് വെള്ളിയാഴ്ച രാത്രി നിവേദ്യ സാധനങ്ങൾക്കൊപ്പം കണ്ടത്. മൊബൈൽ ഫോൺ, സ്‌മാർട് വാച്ച്, മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവ ക്ഷേത്രത്തിന കത്തേക്കു കൊണ്ടു പോകുന്നതിൽ കർശന നിരോനമുണ്ട്. സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി ചീഫ് സെക്യൂരിറ്റി ഓഫിസർ പൊലീസിൽ പരാതി നൽകി.
കീഴ്ശാന്തിമാരിൽ ഒരാളുടേതാണ് പവർ ബാങ്ക് എന്നു പൊലീസ് കണ്ടെത്തി. ദിവസവും രാത്രി നേദിക്കാനായി സഞ്ചിയിൽ വെറ്റില കൊണ്ടു വരാറുണ്ടെന്നും പവർ ബാങ്ക് ഇതിൽ അബദ്ധത്തിൽ ഉൾപ്പെട്ടതാകാമെന്നുമാണ് അദ്ദേഹം നൽകിയ മൊഴി. ഗുരുതര നടപടി സ്വീകരിക്കുമെന്നു ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ പറഞ്ഞു.