കുന്നംകുളം: കലശമല അകതിയൂർ ആര്യലോക് ആശ്രമത്തിൽ, യോഗ തന്റേയും സമൂഹത്തിന്റേയും മേന്മക്ക് വേണ്ടിയാണെന്ന അവബോധത്തോട് കൂടി അന്താരാഷ്ട്ര യോഗ ദിനവും, പത്താം വാർഷികവും ആചരിച്ചു
ശക്തിയും ജ്ഞാനവും സംഗമിക്കുന്ന ആര്യയോഗ മനസ്സിലെ തെറ്റായ ധാരണകൾ മൂലമുള്ള പിരിമുറുക്കം, കണ്ടിഷനിങ്ങ് തുടങ്ങിയവയെല്ലാം അടർത്തിമാറ്റി മനസ്സിനെ ആയാസരഹിതമാക്കുകയാണ് മനസ്സിന്റെ ആയാസമില്ലായ്മയാണ് തിരക്കേറിയ ജീവിതം
.
മനസ്സും ശരീരവും സംഘർഷമില്ലാതെ ജീവിക്കാനും ജീവിതചര്യയിൽ മാറ്റം വരുത്താനുള്ള ചില പ്രക്രിയകളാണ് യോഗ ദിനത്തിൽ പകർന്ന് കൊടുത്തത്.
യോഗ ഒരു മതത്തിന്റെയോ സംസ്കാരത്തിന്റെയോ വ്യായാമമായി കാണാതെ മനുഷ്യനും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവുണ്ടായാൽ കാലാവസ്ഥാ വ്യതിയാനത്തെ പോലും നിയന്ത്രണ വിധേയമാക്കാൻ കഴിയുമെന്നും, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച് ജീവിതത്തിൽ ആനന്ദകരമായ അവസ്ഥയും ആരോഗ്യവും നിലനിർത്താൻ യോഗയിലൂടെ കഴിയുമെന്ന് ആര്യമഹർഷി സ്വന്തം അനുഭവത്തെ സാക്ഷ്യപ്പെടുത്തി പറഞ്ഞു.
താവത് എഫക്ട് ആചാര്യ ആര്യനാമിക മുഖ്യപ്രഭാഷണം നടത്തി. യോഗാചാര്യ രജനി കേശവൻ യോഗ പരിശീലനം നൽകി.തുടർന്ന് സംഗീതാർച്ചനയും നടന്നു. ബിന്ദു ഭാസ്വരി, വിജയം എന്നിവർ സംസാരിച്ചു.