- Advertisement -[the_ad id="14637"]
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ക്ലോക് റൂം നടത്തിപ്പ് ലേലത്തിൽ പോയത് റെക്കോർഡ് തുകക്ക് . മാള സ്വദേശി അഭിലാഷ് 1,50,55,555 രൂപക്കാണ് ക്ളോക് റൂം നടത്തിപ്പ് ലേലത്തിൽ എടുത്തത് . ഇതിനു പുറമെ ഈ തുകയുടെ 18 ശതമാനം ജി എസ് റ്റി കൂടി അടക്കണം. ഏകദേശം 28 ലക്ഷം രൂപയോളം ജി എസ് റ്റി ആയി സർക്കാരിലേക്ക് അടക്കേണ്ടി വരും .
മൂന്നു വർഷത്തേക്ക് ആണ് ടെണ്ടർ ചെയ്തിട്ടുള്ളത് ,അടുത്ത ഓരോ വർഷം ഈ തുകയുടെ അഞ്ചു ശതമാനം വീതം തുക കൂടുതൽ നൽകണം .ഒരു ജോഡി ചെരുപ്പിന് രണ്ടു രൂപ , സ്മാർട്ട് ഫോണിന് 10 രൂപ , സാധാ ഫോണിന് അഞ്ചു രൂപ , ബാഗിന് 10രൂപ, ലേഡീസ് ഹാൻഡ് ബാഗിന് അഞ്ചു രൂപ എന്നിങ്ങനെയാണ് ദേവസ്വം നിരക്ക് നിശ്ചയിച്ചിട്ടുള്ളത്