ഗുരുവായൂർ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ശ്രീനാരായണ വിദ്യാനികേതൻ സ്കൂളും പൈതൃകം ഗുരുവായൂരും സംയുക്തമായി വിവിധ യോഗ പരിപാടികൾ നടത്തി.

400ഓളം കുട്ടികൾ പങ്കെടുത്ത സൂര്യ നമസ്കാരവും, കുട്ടികൾക്കായുള്ള യോഗാസന മത്സരങ്ങളും സംഘടിപ്പിച്ചു. പ്രത്യേകം തയ്യാറാക്കിയ കേശാദി പാദം യോഗ അവതരിപ്പിച്ചു. പരിപാടികൾ സംപൂജ്യ സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം നിർവഹിച്ചു.

സ്കൂൾ ഭാരവാഹികളായ തേർളി വിശ്വനാഥൻ, ഷാജൻ മാസ്റ്റർ, പ്രിൻസിപ്പാൾ പ്രിയ ടീച്ചർ പൈതൃകം ഭാരവാഹികളായ അഡ്വ: രവി ചങ്കത്ത്, ഏ.കെ.ദിവാകരൻ’ പ്രമോദ് കൃഷ്ണ, മണലൂർ ഗോപിനാഥ്, മുരളി അകമ്പടി, ശ്രീധരൻ മാമ്പുഴ, കെ.കെ വേലാ ഡോ സോമസുന്ദരൻ. കെ സുഗതൻ’രത്നാകരൻ നെടിയേടത്ത്, ആതിര പ്രമോദ് എന്നിവർ പ്രസംഗിച്ചു