കുന്നംകുളം: ഗുരുവായൂർ റോഡിൽ പ്രവർത്തിക്കുന്ന ഭാരത് ഹോട്ടലിലെ ജീവനക്കാരനും ഗുരുവായൂർ ഗോകുലം വനമാല ഹോട്ടൽ മുൻ മാനേജരും ആയിരുന്ന പെലക്കാട്ട്പയ്യൂർ സ്വദേശി നെടിയേടത്ത് വീട്ടിൽ ഗിരീഷ് കുമാർ (53) ആണ് ഇന്ന് പുലർച്ചെ കുഴഞ്ഞ് വീണ് മരിച്ചത്.
രണ്ട് വർഷമായി ഭാരത് ഹോട്ടലിലെ തൊഴിലാളിയാണ്. ഹോട്ടലിനോട് ചേർന്ന താമസ സ്ഥലത്ത് വച്ച് ഇന്ന് പുലർച്ചെ നെഞ്ച് വേദന അനുഭവപ്പെട്ട ഗിരീഷ്കുമാർ കുഴഞ്ഞ് വീഴുകയായിരുന്നു. സഹപ്രവർത്തകർ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും