- Advertisement -[the_ad id="14637"]
ഗുരുവായൂർ: ഗുരുവായൂരിലെ ബാർ ഹോട്ടലുകളിൽ നഗരസഭ ഹെൽത്ത് സ്ക്വാഡ് പരിശോധന നടത്തി. ബാർ ഹോട്ടലുകളിൽ നിന്നും മോശം സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.
സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി.കാർത്തികയുടെ നേതൃത്വത്തിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എ നിസാർ, കെ എസ് നിയാസ്, സുജിത് കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
പൊതുജനങ്ങൾക്ക് വൃത്തിയും ശുദ്ധിയുമുള്ള ഭക്ഷണ പദാർത്ഥങ്ങൾ നൽകുന്നതിന് ഭക്ഷണ വിതരണ സ്ഥാപനങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് ഗുരുവായൂർ നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ് കുമാർ അറിയിച്ചു.