the digital signature of the temple city

ഗുരുവായൂരിലെ പുതിയ ട്രാഫിക് പരിഷ്ക്കാരം; പ്രതിഷേധം സംഘടിപ്പിക്കാൻ ഗുരുവായൂർ ലോഡ്ജ് ഓണർസ് അസോസിയേഷൻ.

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ഗുരുവായൂരിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പുനർനിർമ്മിക്കുകയാണ്. നിർമ്മാണത്തിനോടനുബന്ധിച്ച് പുതിയ ട്രാഫിക് പരിഷ്ക്കാരം ഏർപ്പെടുത്തിയിരിക്കുന്നു. തന്മൂലം ഗുരുവായൂരിലെത്തുന്ന ഭക്തജനങ്ങൾ ക്ഷേത്രത്തിലെത്തുവാൻ വളരെയധികം കഷ്ടപ്പെടുകയാണ്. ഈ അശാസ്ത്രീയമായ ട്രാഫിക് പരിഷ്ക്കാരം മൂലം ഗുരുവായൂരിലെ ലോഡ്‌ജ് വ്യവസായം തകർച്ചയിലാണ്.

നിലവിലുള്ള കിഴക്കെനടയിലെ ടൂറിസ്റ്റ് ബസ് പാർക്ക് സ്വകാര്യ ബസ്സ്റ്റാൻ‌ഡാക്കുകയും പടിഞ്ഞാറെനടയിലെ മായ ബസ് സ്റ്റാന്റിന് സമീപം ഇപ്പോൾ സ്വകാര്യ ബസ് സ്റ്റാൻഡാക്കിയ സ്ഥലത്ത് ടൂറിസ്റ്റ് ബസ്സു കൾ പാർക്ക് ചെയ്യുവാനും ടൗൺഹാളിന് കിഴക്കുവശത്ത് മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള സ്ഥലം ടൂറിസ്റ്റ് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ചെയ്യേണ്ടതാണ്. മേൽപ്പാലത്തിൻ്റെ ഇരുവശങ്ങളിലുള്ള സർവ്വീസ് റോഡ് ഗതാഗതയോഗ്യമാ ക്കേണ്ടതും അത്യന്താപേക്ഷിതമാണ്.

170 ഓളം സ്വകാര്യ ലോഡ്‌ജുകൾ ഉള്ള ഗുരുവായൂരിൽ അത്ര തന്നെ ഫ്ളാറ്റ് സമുച്ചയങ്ങൾ ഉള്ളതാണ്. ഈ ഫ്ളാറ്റുകളിൽ ബഹുഭൂരിപക്ഷവും അനധികൃതമായി ദിവസ വാടകക്ക് നൽകുന്നതുമൂലം ഗുരുവായൂരിലെ സർക്കാർതലത്തിൽ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടുള്ള ലോഡ്‌ജ് വ്യവസായം അടച്ചുപൂട്ടേണ്ട സ്ഥിതിയിലാണ്. ഒട്ടനവധി നിവേദനങ്ങൾ ഗുരുവായൂർ നഗരസഭക്കും സർക്കാർ തലത്തിലും നൽകിയിട്ടും ഇതിനെതിരെ ഒരു നടപടികളും ഉണ്ടായിട്ടില്ല. സർക്കാർ ഖജനാവിലേക്ക് ലഭിക്കേണ്ടതായ GST, വസ്തുനികുതി, വൈദ്യുതി/വെള്ളകരം മുതലായവ സർക്കാരിലേക്ക് എത്താത്തതുമാണ്.

ഈ വിഷയങ്ങളിൽ സത്വരനടപടികൾ അധികൃതരിൽ നിന്ന് ഉണ്ടാവാത്തപക്ഷം ഗുരുവായൂരിലെ വ്യാപാരസമൂഹത്തിൻ്റെ പിന്തുണയോടെ ശക്തമായ പ്രതിഷേധ പരിപാടികൾ ആവിഷ്കരിക്കുവാൻ ഗുരുവായൂർ ലോഡ്ജ് ഓണർസ് അസോസിയേഷൻ തീരുമാനമെടുത്തിട്ടുണ്ട്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts