നാട്ടിക: നാട്ടിക ഗവ. ഫിഷറീസ് ഹയർ സെക്കന്ററി സ്കൂൾ വായനാദിനം കവിയും പ്രഭാഷകനുമായ രുദ്രൻ വാരിയത്ത് ഉദ്ഘാടനം ചെയ്തു.
വായനക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പി എൻ പണിക്കരെ കുറിച്ചും അദ്ദേഹത്തിന്റെ പ്രവർത്തനമണ്ഡലങ്ങളെ കുറിച്ചും ഇന്ന് കുട്ടികളിൽ വായനാശീലം ഇല്ലാത്തതും ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തിൽ വായനക്കുള്ള പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു. അദ്ദേഹം രചിച്ച മൂന്ന് കവിതാ സമാഹാരം അദ്ദേഹം സ്കൂളിന് സമർപ്പിച്ചു.
പിടിഎ പ്രസിഡണ്ട് ശ്രീ സി എസ് മണി അധ്യക്ഷൻ ആയിരുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിനി അഭിനവ കെ എ മുഖ്യപ്രഭാഷണം നടത്തി. കഥാകൃത്ത് എൻ മോഹനന്റെ ‘ഒരിക്കൽ’ എന്ന കഥ സ്വപ്ന കെ ഡി പരിചയപ്പെടുത്തി. വൈലോപ്പിള്ളിയുടെ കാക്ക എന്ന കവിത ലക്ഷ്മി കെ വി അവതരിപ്പിച്ചു.
പ്രധാന അധ്യാപിക പി എച് ശരീഫ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സന്തോഷ് കുമാർ മാസ്റ്റർ നന്ദിയും പറഞ്ഞു.