ഗുരുവായൂർ ക്ഷേത്രത്തിൽ ഉപദേവന്മാർക്ക് ദ്രവ്യ കലശാഭിഷേകം വ്യാഴാഴ്ച മുതൽ തുടങ്ങി. ഉപദേവന്മാരായ അയ്യപ്പൻ, ഗണപതി, ഭഗവതി എന്നിവർക്കാണ് 108 കലശാഭിഷേകം നടക്കുന്നത്.
വ്യാഴാഴ്ച വൈകിട്ട് ദീപാരാധനക്ക്ശേഷം ആചാര്യവരണം നടന്നു. തുടർന്ന് പ്രാസാദ ശുദ്ധി, ഗുരുവായുരപ്പന്റെ തെക്കേ വാതിൽ മാടത്തിൽ സ്ഥലശുദ്ധി, കലശത്തിന് പത്മമിടൽ എന്നിവയാണ്. 21ന് രാവിലെ അയ്യപ്പന് ബിംബശുദ്ധി നടക്കും. പിന്നീട് പരികലശ പൂജ, ബ്രഹ്മകലശ പൂജ എന്നിവയാണ്. 22ന് രാവിലെ അയ്യപ്പന് കലശാഭിഷേകം നടക്കും. വൈകിട്ട് ഗണപതിക്ക് കലശച്ചടങ്ങുകൾ തുടങ്ങും. പ്രാസാദ ശുദ്ധി, അധിവാസ ഹോമം, അധിവാസ പൂജ, ബിംബ ശുദ്ധി എന്നവയ്ക്കു ശേഷം 24ന് രാവിലെ ഗണപതിക്ക് കലശാഭിഷേകം നടക്കും.
24ന് വൈകിട്ടാണ് ഭഗവതിക്ക് കലശ ചടങ്ങുകൾ തുടങ്ങുന്നത്. പ്രാസാധ ശുദ്ധി, വാസ്‌തു കലശപുജ, വാസ്തു ബലി, വാസ്‌തു കലശാഭിഷേകം, വാസ്തു പൂജ എന്നിവ നടക്കും. 26ന് രാവിലെ പാണിക്ക് ശേഷം ഭഗവതിക്ക് 108 കലശം അഭിഷേകം ചെയ്യും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടാണ് ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കുന്നത്.