ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്‍റെ ആഭിമുഖ്യത്തിൽ അന്തർദേശീയ യോഗദിനത്തോടനുബന്ധിച്ച് ജൂൺ 20ന് സൂര്യനമസ്കാരം ചലഞ്ച് സംഘടിപ്പിക്കുകയുണ്ടായി.
സൂര്യനമസ്ക്കാരത്തിന്റെ നൂറാം വാർഷികം ആയിട്ടാണ് ഈ വർഷം അറിയപ്പെടുന്നത്.
സൂര്യനമസ്കാരം ചലഞ്ചിൽ നൂറോളം വനിതകൾ പങ്കെടുത്തു.
കൊളാടിപടി സെയിം റീസെർച്ച് സെന്ററിൽ നടന്ന സൂര്യ നമസ്കാരം ചലഞ്ച് യോഗ അസോസിയേഷൻ ഓഫ് തൃശൂർ ജില്ലാ സെക്രട്ടറി പ്രശാന്തൻ മാസ്റ്റർ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
യോഗശാസ്ത്ര പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ചന്ദ്രൻ പി വേലായുധൻ അധ്യക്ഷത വഹിച്ചു. തിരൂർ ഗാന്ധിയൻ പ്രകൃതി ഗ്രാമം ഡയറക്ടർ ഡോക്ടർ പി എ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
വിവിധ ഭാഗങ്ങളിൽ നിന്നും പങ്കെടുത്ത സൂര്യനമസ്കാരം ചലഞ്ചിൽ, മൂന്നു മിനിറ്റ് കൊണ്ട് 12 സ്റ്റെപ്പ് വരുന്ന സൂര്യനമസ്കാരം ഏറ്റവും കൂടുതൽ എണ്ണം ചെയ്യുന്നവർക്കാണ് പ്രൈസ് നൽകുക. സമ്മാനങ്ങൾ 24 ആം തീയതി നടക്കുന്ന സമാപന സമ്മേളനത്തിൽ വച്ച് നടത്തപ്പെടുന്നു.
യോഗത്തിൽ പൈതൃകം കോർഡിനേറ്റർ അഡ്വ.രവിചങ്കത്ത് ആമുഖപ്രസംഗം നടത്തി.
യോഗ പഠനകേന്ദ്രം അദ്ധ്യാപകൻ പ്രമോദ് കൃഷ്ണ, ഏ.കെ.ദിവാകരൻ, ശ്രീധരൻ മാമ്പുഴ, മണലൂർ ഗോപിനാഥ്, ഇന്ദിര സോമസുന്ദരൻ, ചാന്ദ്നി ടീച്ചർ, ഡോ. സോമസുന്ദരൻ, കെ.കെ.ചന്ദ്രൻ, ജാക്ക് സിറിയക്ക് എന്നിവർ പ്രസംഗിച്ചു.