ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ് മലയാള ഗവേഷണ വിഭാഗവും കോളേജ് ലൈബ്രറിയും സംയുക്തമായി നടത്തുന്ന “അക്ഷരായനം” വായനവാരാഘോഷം ജൂൺ 19 ബുധനാഴ്ച മുതൽ ജൂൺ 26 വരെ നടത്തുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പരിപാടികൾക്ക് തുടക്കമിട്ടുകൊണ്ട് കവിയും വാഗ്മിയും സാംസ്കാരിക പ്രവർത്തകനുമായ പി.എൻ ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഒന്നിനോടും ഉപമിക്കാൻ കഴിയാത്ത ഏതെങ്കിലും ഒരു വസ്തു ഈ ലോകത്ത് ഉണ്ടെങ്കിൽ അത് പുസ്തകങ്ങൾ മാത്രമാണെന്നും, പുസ്തകങ്ങൾ സംഗീതോപകരണങ്ങൾ പോലെയാണെന്നും അവ ആശയ സംഗീതം പുറത്തു വിടുന്നു എന്ന് സംസാരിച്ച കവി വായനയുടെയും വായനയുടെ മഹത്വത്തിന്റെയും പ്രാധാന്യത്തെ കഥകളിലൂടെ രസകരമായി വിദ്യാത്ഥികളിലേക്ക് കൈമാറി
പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ജെന്നി തെരേസ്സ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാളം ഗവേഷണ വിഭാഗം മേധാവി ഡോക്ടർ ഷൈജി സി മുരിങ്ങാത്തേരി സ്വാഗതം ചെയ്ത് സംസാരിച്ചു. സംസ്കൃത വിഭാഗം മേധാവി ഡോക്ടർ ജസ്റ്റിൻ പി ജി ആശംസകൾ യു ജി സി.ലൈബ്രറേറിയൻ ഡോക്ടർ സിസ്റ്റർ ജോയ്‌സിലിറ്റ് പരിപാടിക്ക് നന്ദിയും പറഞ്ഞു.