the digital signature of the temple city

ഗുരുവായൂർ ദേവസ്വത്തിലെ വായന ദിനാഘോഷം കെ സി നാരായണൻ ഉദ്ഘാടനം ചെയ്തു

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ജീവിതാന്ത്യത്തിലും പ്രത്യാശ പകരുന്നതാണ് വായനയുടെ ശക്തിയും ആകർഷണവുമെന്ന് പ്രശസ്ത എഴുത്തുകാരൻ കെ സി നാരായണൻ. ഗുരുവായൂർ ദേവസ്വം മതഗ്രന്ഥശാലയുടെ വായനദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

1983 ൽ മരണം വരിക്കാൻ തീരുമാനിച്ചിറങ്ങി വഴിവക്കിലെ കടയിൽ നിന്ന് മാസിക വാങ്ങി എം ടി വാസുദേവൻ നായരുടെ രണ്ടാംമൂഴം വായിച്ചതോടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ  യുവാവിൻ്റെ കഥ പറഞ്ഞാണ് കെ സി നാരായണൻ തുടങ്ങിയത്. വായനയുടെ ഗുരുത്വാകർഷണ ശക്തി അതാണ്. വായനക്കല്ലാതെ മറ്റൊന്നിനും ഈ ശക്തി നൽകാനാവില്ല. ബ്രിട്ടീഷുകാർ തൂക്കിലേറ്റാൻ കൊണ്ടുപോയപ്പോൾ താൻ വായിച്ചു കൊണ്ടിരുന്ന ലെനിൻ്റെ ജീവചരിത്രംരണ്ടു പേജ് കൂടി വായിച്ച് പൂർത്തിയാക്കാൻ അനുവാദം തേടിയ ഭഗത് സിങ്ങിൻ്റെ ജീവിത കഥയും അദ്ദേഹം ഉദാഹരിച്ചു. ജീവിതാന്ത്യത്തിലും പ്രത്യാശ പകരാൻ കഴിയുന്നതാണ് വായന. വായിക്കുന്ന പ്ലാറ്റ്ഫോം മാറി എന്നല്ലാതെ വായന മരിച്ചിട്ടില്ല. പുസ്തകം മരിക്കുന്നില്ല. മറിച്ച് രൂപാന്തരം പ്രാപിക്കുന്നു എന്നതാണ് സത്യം .- അദ്ദേഹം പറഞ്ഞു. 

ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് അധ്യക്ഷനായി. മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകൻ വിജയൻ കർണ്ണകോട്, മികച്ച വായനക്കാരിയായി തെരഞ്ഞെടുക്കപ്പെട്ട ജയന്തി എന്നിവരെ ആദരിച്ചു. വായന ദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ ഉപന്യാസ രചന, ക്വിസ് മത്സര വിജയികൾക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകി. രാധാകൃഷ്ണൻ കാക്കശ്ശേരി, ഷാജു പുതൂർ ദേവസ്വം മ്യൂറൽ ഇൻസ്ടിട്യൂട്ട് പ്രിൻസിപ്പൽ നളിൽ ബാബു എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ലൈബ്രറി ഉപദേശക സമിതി അംഗം വി പി ഉണ്ണിക്കൃഷ്ണൻ സ്വാഗതവും കെ ജി സുരേഷ് കുമാർ നന്ദിയും പറഞ്ഞു

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts