ഗുരുവായൂർ: ഗുരുവായൂരിൽ ഡെങ്കി പനിക്കെതിരെ നഗരസഭ ഓഫീസിന് മുന്നിൽ നിന്ന് ശുചീകരണ പ്രവർത്തനം ആരംഭിച്ച് ബി ജെ പി ഡെങ്കി പനി ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് നഗരസഭ ചെയർമാൻ്റെ വാർഡിലാണ്. സ്വന്തം വാർഡിൽ പോലും ചെയർമാൻ മഴക്കാല പ്രതിരോധ പ്രവർത്തനം നടത്തിയിട്ടില്ല എന്നുള്ളതാണ് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. സ്വന്തം വാർഡിലെ ജനങ്ങളെ പോലും സംരക്ഷിക്കാൻ കഴിയാത്ത ചെയർമാൻ എങ്ങനെയാണ് ഗുരുവായുർ നഗരസഭ ഭരിക്കുന്നത് എന്നും ബി ജെ പി ആരോപിച്ചു.
നഗരസഭയിലെ എല്ലാ വാർഡിലും ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ സ്ക്വാഡുകൾ രൂപീകരിച്ച് ഡെങ്കി പനിക്ക് എതിരെയുള്ള ബോധ വത്ക്കരണവും ശുചീകരണ പ്രവർത്തനങ്ങളും ആരംഭിക്കും. ഇതിന് മുന്നോടിയായി നഗരസഭ ഓഫീസിന് മുന്നിൽ നിന്നു തന്നെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ബി.ജെ.പി തുടക്കം കുറിച്ചതെന്ന് ബി ജെ പി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് അഭിപ്രായപ്പെട്ടു.
പ്രതിഷേധ പരിപാടി ബിജെപി സംസ്ഥാന സെൽ കൺവീനർ രാജൻ തറയിൽ ഉൽഘാടനം ചെയ്തു സംസാരിച്ചു. ബിജെപി ഗുരുവായുർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് മുഖ്യ പ്രഭാഷണം നടത്തി, ഗുരുവായൂർ നഗരസഭ വാർഡ് കൗൺസിലർ ശോഭാ ഹരിനാരായണൻ ആശംസ പറഞ്ഞു.ഏരിയ പ്രസഡന്റ് മനീഷ് കുളങ്ങര അധ്യക്ഷത വഹിച്ചു ഏരിയ ജനറൽ സെക്രട്ടറി പ്രദീപ് പണിക്കശ്ശേരി സ്വാഗതം പറഞ്ഞു പൂക്കോട് ഏരിയ ജനറൽ സെക്രട്ടറി ജിതിൻ കാവീട് നന്ദി പറഞ്ഞു. മണ്ഡലം ജനറൽ സെക്രട്ടറി സുഭാഷ് മണ്ണാറത്ത്, ജ്യോതി രവീന്ദ്രനാഥ്, പ്രഭീഷ് തിരുവെങ്കിടം, സുമേഷ് കുമാർ എന്നിവർ നേതൃത്വം നൽകി