ചാവക്കാട്: ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാന്തന സ്പർശം പാലിയേറ്റീവ് കെയർ സൊസൈറ്റിയും,ചാവക്കാട് മോസസ് ലാബും സംയുക്തമായി ലോക രക്തദാന ദിനം ആചരിച്ചു. തുടർന്ന് രക്ത ദാന ഫോറം രൂപീകരിച്ചു. പൊതുജനങ്ങൾക്ക് സൗജന്യ ഹെൽത്ത് ചെക്കപ്പും നടത്തി. ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജില്ലാ ജഡ്ജ് അന്യാസ് തയ്യിൽ ഉദ്ഘാടനം ചെയ്തു.
ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സബ് ജഡ്ജ് വി വിനോദ് മുഖ്യ പ്രഭാഷണം നടത്തി. മുൻസിഫ് ഡോ അശ്വതി അശോക്, മജിസ്ട്രേറ്റ് ശാരിക പി സത്യൻ, കാസ്ക പ്രസിഡന്റ് അഡ്വ സുഭാഷ്കുമാർ, ഗവൺമെന്റ് പ്ലീഡർ സിജു മുട്ടത്ത്, സബ് കോർട്ട് ശിരസ്തദാർ ശ്രീജ, മജിസ്ട്രേറ്റ് കോർട്ട് ജൂനിയർ സൂപ്രണ്ട് എം ആർ സുജ, മുൻസിഫ് കോർട്ട് സൂപ്രണ്ട് മണികണ്ഠൻ, അഡ്വ സുജിത് അയിനിപ്പുള്ളി, സുകുമാരൻ ആലക്കൽ എന്നിവർ സംസാരിച്ചു.
താലൂക്ക് ലീഗൽ സർവീസ് സെക്രട്ടറി വിനോദ് വി നായർ, സ്വാന്ത്വന സ്പർശം പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് എൻ പി അബൂബക്കർ, മോസസ് ലാബ് ചെയർമാൻ സുഭാഷ് വടക്കൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.