- Advertisement -[the_ad id="14637"]
തൃശ്ശൂർ: ലോക രക്തദാന ദിനമായ ജൂൺ 14ന് കോലഴി ചിന്മയ വിദ്യാലയത്തിൽ 78 തവണ രക്തം ദാനം ചെയ്തു മേജർ പിജെ സ്റ്റൈജുവിനെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.
മറ്റം സെൻറ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃത അധ്യാപകനായ പി.ജെ. സ്റ്റൈജു മാസ്റ്റർ ,ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ
‘പ്രീഡിഗ്രി വിദ്യാർഥി ആയിരിക്കുകയാണ് ആദ്യമായി രക്തദാനം നടത്തിയത്. രക്തദാന മേഖലയിലെ പ്രവർത്തങ്ങൾ കണക്കിലെടുത്ത് സംസ്ഥാന, സാമൂഹിക, സാംസ്കാരിക മേഖലകളിലെ വിവിധ സ്ഥാപനങ്ങൾ പുരസ്കാരങ്ങൾ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
24 കേരള ബറ്റാലിയൻ അസോസിയേറ്റ്ഡ് എൻ.സി.സി ഓഫിസർ കൂടിയാണ് മേജർ പി.ജെ. സ്റ്റൈജു