ഗുരുവായൂർ: സംസ്കൃത അക്കാദമിയുടെ ഈ വർഷത്തെ സംസ്കൃത സേവാരത്ന പുരസ്കാരത്തിന് സംസ്കൃത പ്രചാരകനും സംസ്കൃത അധ്യാപകനുമായ രഞ്ജിത് കൊയിലോത്തിനെ തിരഞ്ഞെടുത്തു.
രണ്ട് പതീറ്റാണ്ടായി സംസ്കൃത പ്രചാരണ രംഗത്ത് നിറഞ്ഞ് നിൽക്കുന്ന വ്യക്തിത്വമാണ് രഞ്ജിത് കൊയിലോത്ത്. 2024 ജൂൺ 17 ന് ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ കെ കെ ഗീതാകുമാരി സംസ്കൃത സേവാരത്ന പുരസ്കാരം സമർപ്പിക്കും.


