the digital signature of the temple city

വീട്ടുകാർക്കൊപ്പം പോകാൻ തയ്യാറല്ലെന്ന് പന്തീരങ്കാവ് കേസിലെ പരാതിക്കാരി; നെടുമ്പാശ്ശേരിയിൽ കൊണ്ടുവിട്ട് പൊലീസ്

കൊച്ചി: പന്തീരങ്കാവ് ​ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയെ പൊലീസ് വിട്ടയച്ചു. പിതാവും സഹോദരനും എത്തിയിരുന്നെങ്കിലും അവർക്കൊപ്പം പോകാൻ കൂട്ടാക്കിയില്ല. ഡൽഹിയിലേക്ക് തിരികെ പോകണമെന്ന് അറിയിച്ചതോടെ പൊലീസ് അകമ്പടിയോടെ നെടുമ്പാശ്ശേരിയിൽ കൊണ്ടുവിട്ടു.

- Advertisement - Guruvayoor image

ഇന്നലെയാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി തന്നെ ഇവരെ മജിസ്‌ട്രേട്ടിന് മുന്നിൽ ഹാജരാക്കിയിരുന്നു. മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസിന് പരാതി നൽകിയിരുന്നു. തുടർന്ന് ഇവരെ ഡൽ​ഹിയിൽ നിന്ന് കണ്ടെത്തി കൊച്ചിയിലെത്തിക്കുകയായിരുന്നു.

ഓഫീസിലേക്കെന്ന് പറഞ്ഞാ്ണ് പത്ത് ദിവസം മുൻപ് യുവതി വീടുവിട്ടിറങ്ങിയത്. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് കുടുംബം പരാതിപ്പെട്ടത്. യുവതി യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശങ്ങളാണ് പൊലീസിന് സഹായകമായത്.

ഇത് പിന്തുടർന്നാണ് പൊലീസ് ഡൽഹിയിൽ യുവതി താമസിച്ച സ്ഥലം കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ ഡൽഹിയിൽ നിന്ന് കഠ്മണ്ഡുവിലേക്കു കടക്കാനുള്ള തയാറെടുപ്പിലായിരുന്നു യുവതിയെന്നാണ് പൊലീസ് പറയുന്നത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts