കൊച്ചി : നെടുമ്പാശേരിയിൽ മൃതദേങ്ങൾ ഏറ്റുവാങ്ങി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും പ്രതിപക്ഷ നേതാവും വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. ജനപ്രതിനിധികൾ എല്ലാവരും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. നികത്താനാവാത്ത നഷ്ടം സംഭവിച്ച കുടുംബങ്ങളുടെ ദുഃഖത്തിൽ ഞങ്ങൾ എല്ലാവരും സമ്പൂർണ്ണമായി പങ്കുചേരുന്നുവെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.
വിമാനത്താവളത്തിൽ ഏതാനും സമയം പൊതുദർശനത്തിന് വച്ച ശേഷമാണ് മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോയത്. പ്രത്യേക ആംബുലൻസുകളിൽ ഓരോരുത്തരുടേയും മൃതദേഹങ്ങൾ പൈലറ്റ് വാഹനത്തിന്റെ അകമ്പടിയോടെ വിമാനത്താവളത്തിൽ നിന്ന് യാത്രയായി. കുവൈത്തിലെ തീപിടിത്തിൽ 50 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതിൽ 23 പേരും മലയാളികളാണ്. ഇവരുടെ മൃതദേഹങ്ങൾ ഇന്ന് രാവിലെയാണ് കൊച്ചിയിലെത്തിച്ചത്.