the digital signature of the temple city

‘നമസ്‌തേ’ പറഞ്ഞ് ജി7 പ്രതിനിധികളെ സ്വീകരിച്ച് ജോർജിയ മെലോണി;ഭാരതീയ സംസ്കാരത്തെ നെ‍ഞ്ചോട് ചേർത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി

- Advertisement -[the_ad id="14637"]

50-ാമത് ജി 7 ഉച്ചകോടിക്ക് ഇന്ന് തുടക്കമാകും. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റലിയിലെത്തിയിട്ടുണ്ട്. ഭാരതത്തിന്റെ പാരമ്പര്യവും മഹിമയും വിദേശ മണ്ണിലും പ്രകടമാകുന്ന കാഴ്ചയ്‌ക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. ഉച്ചകോടിയിൽ‌ പങ്കെടുക്കാനെത്തിയ നിരവധി പേരെ നമസ്‌തേ പറഞ്ഞാണ് ഇറ്റാലിയൻ പ്രധാനമന്ത്രി സ്വാ​ഗം ചെയ്തത്.

യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൺ ഡെർ ലെയനെ കൂപ്പുകൈകളോടെ നമസ്‌തേസ്തേ പറഞ്ഞാണ് സ്വാ​ഗതം ചെയ്തത്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ജർമൻ ചാൻസലർ ഒലാഫ് ഷോൾസിനെയും നമസ്‌തേ പറഞ്ഞ് സ്വീകരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Giorgia Meloni preferring ‘Namaste’ over a handshake pic.twitter.com/d3ceav0UEe

— Meme Farmer (@craziestlazy) June 13, 2024

ഫ്രാൻസ്, യുകെ, അമേരിക്ക, ജർമനി, ഇറ്റലി, കാനഡ എന്നീ ഏഴ് വികസിത രാജ്യങ്ങളോടൊപ്പം യൂറോപ്യൻ യൂണിയനും ചേരുന്നതാണ് ​ഗ്രൂപ്പ് ഓഫ് 7 എന്ന ജി7 രാജ്യങ്ങൾ. അം​ഗരാജ്യങ്ങളെ കൂടാതെ ഇന്ത്യ ഉൾപ്പടെ വിവിധ രാഷ്‌ട്രങ്ങൾ പ്രത്യേക ക്ഷണിതാക്കളാണ്. ഭാരതം തുടർച്ചയായ പ്രത്യേക ക്ഷണിതാവാണ്. കഴിഞ്ഞ വർഷം ജപ്പാനിൽ നടന്ന ഹിരോഷിമ ഉച്ചകോടിയിലും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സം​ഗം പങ്കെടുത്തിരുന്നു. ആഫ്രിക്ക-മെഡിറ്ററേനിയൻ, എനർജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങി വിവിധ സെഷനുകളിലാകും പ്രധാനമന്ത്രി പങ്കെടുക്കും.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts