the digital signature of the temple city

ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിൽ; വിവിധ ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തും

- Advertisement -[the_ad id="14637"]

ന്യൂഡൽഹി: ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെ അപുലിയയിലെത്തി. ആഫ്രിക്ക-മെഡിറ്ററേനിയൻ, എനർജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങീ വിവിധ സെഷനുകളിൽ പ്രധാനമന്ത്രി പങ്കെടുക്കും. ആഡംബര റിസോർട്ടായ ബോർഗോ എഗ്നാസിയയിലാണ് ഉച്ചകോടി നടക്കുന്നത്. വിവിധ ലോകനേതാക്കളുമായും മാർപാപ്പയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇറ്റലിയിലെത്തിയ വിവരം പ്രധാനമന്ത്രിയും സമൂഹമാദ്ധ്യമം വഴി പങ്കുവച്ചിട്ടുണ്ട്. ” ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇറ്റലിയിലെത്തി. വിവിധ ലോകനേതാക്കളുമായി ചർച്ചകൾ നടത്താൻ കാത്തിരിക്കുകയാണ്. ലോകം നേരിടുന്ന വെല്ലുവിളികളെ ഒരുമിച്ച് നിന്ന് നേരിടാനും, നല്ലൊരു നാളേക്കായി അന്താരാഷ്‌ട്ര സഹകരണം മെച്ചപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നതെന്നും” പ്രധാനമന്ത്രി കുറിച്ചു. തുടർച്ചയായ മൂന്നാം വട്ടം പ്രധാനമന്ത്രിയായ ശേഷമുള്ള തന്റെ ആദ്യ വിദേശ സന്ദർശനം ജി-7 ഉച്ചകോടിക്ക് വേണ്ടി ഇറ്റലിയിലേക്ക് ആണ് എന്നുളളതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

” 2021ൽ ജി-20 ഉച്ചകോടിക്കായി ഇറ്റലിയിലേക്ക് ആദ്യമായി എത്തിയത് ഇന്നും ഓർക്കുന്നു. കഴിഞ്ഞ വർഷം ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയ രണ്ട് വട്ടം ഇന്ത്യ സന്ദർശിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ആഴത്തിലുള്ളതും ദൃഢവുമാക്കാൻ ഈ കൂടിക്കാഴ്ചകൾ സഹായിച്ചു. ഇന്തോ-പസഫിക്, മെഡിറ്ററേനിയൻ മേഖലകളിലെ സഹകരണത്തിലൂടെ ഇന്ത്യ-ഇറ്റലി ബന്ധം പുതിയ തലങ്ങളിലേക്ക് ഉയർത്താനും ശക്തിപ്പെടുത്താൻ പ്രതിജ്ഞാബദ്ധരാണെന്നും” പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ പറയുന്നു.

Landed in Italy to take part in the G7 Summit. Looking forward to engaging in productive discussions with world leaders. Together, we aim to address global challenges and foster international cooperation for a brighter future. pic.twitter.com/muXi30p4Bj

— Narendra Modi (@narendramodi) June 13, 2024

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിഷേൽ തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇറ്റലിയിൽ എത്തിയിട്ടുണ്ട്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയും ഇന്നലെ അപുലിയയിൽ എത്തിച്ചേർന്നിട്ടുണ്ട്. റഷ്യ-യുക്രെയൻ സംഘർഷവും ഇതോടെ ചർച്ചകളിൽ ഇടം നേടുമെന്നാണ് വിവരം. ഇന്ത്യയ്‌ക്ക് പുറമെ ആഫ്രിക്ക, തെക്കേ അമേരിക്ക, ഇന്തോ-പസഫിക് മേഖല എന്നിവിടങ്ങളിലെ 11 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളെ ചർച്ചകളിൽ പങ്കെടുക്കുന്നതിനായി ഇറ്റലി ക്ഷണിച്ചിട്ടുണ്ട്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts