the digital signature of the temple city

ചൊവ്വ ജലസമൃദ്ധമായിരുന്നുവെന്ന് ശാസ്ത്രജ്ഞർ; തെളിവായി ​ഗർത്തങ്ങളെ കണ്ടെത്തി നാസ; ഭാരതീയ ശാസ്ത്രജ്ഞന്റെയും ഇന്ത്യൻ ന​ഗരങ്ങളുടെയും പേര് നൽകി

- Advertisement -[the_ad id="14637"]

ചൊവ്വയിൽ പുതുതായി കണ്ടെത്തിയ ​ഗർത്തങ്ങൾക്ക് ഇന്ത്യൻ ന​ഗരങ്ങളുടെയും ഭൗതിക ശാസ്ത്രജ്ഞനായ ദേവന്ദ്രേ ലാലിന്റെ പേരും ന‌ൽകി. ഉത്തർപ്രദേശിലെ മുർസാൻ, ബിഹാറിലെ ഹിൽസ എന്നീ ന​ഗരങ്ങളുടെയും പേരാണ് ​ഗർത്തങ്ങൾക്ക് നൽകിയത്.

2021-ൽ അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ (പിആർഎൽ) ശാസ്ത്രജ്ഞരാണ് ചൊവ്വയിൽ മൂന്ന് ഗർത്തങ്ങൾ കണ്ടെത്തിയത്. ഗർത്തങ്ങൾക്ക് മുൻ പിആർഎൽ ഡയറക്ടറുടെയും രണ്ട് ഇന്ത്യൻ ന​ഗരങ്ങളുടെയും പേരിടാൻ അന്താരാഷ്‌ട്ര ജ്യോതിശാസ്ത്ര യൂണിയനാണ് (IAU) അംഗീകാരം നൽകിയത്. ലാൽ ഗർത്തം, മുർസാൻ ഗർത്തം, ഹിൽസ ഗർത്തം എന്നിങ്ങനെയാണ് ഇവ ഇനി അറിയപ്പെടുക.

65 കിലോമീറ്റർ വീതിയുള്ള ലാൽ ​ഗർത്തമാണ് ​ഗർത്തങ്ങളിൽ വലുപ്പമേറിയത്. ലാൽ ക്രേറ്റർ എന്ന ഇതിന്റെ കിഴക്കൻ ഭാ​ഗത്ത് പത്ത് കിലോമീറ്റർ വീതിയുള്ള ചെറിയ ​ഗർത്തത്തിന് മുർസാൻ ​ഗർത്തമെന്നും ഇതിന്റെ പടിഞ്ഞാറൻ ഭാ​ഗത്തെ ​ഗർത്തമാണ് ഹിൽസ.

താർസിസ് എന്ന അ​ഗ്നിപർവത മേഖലയിലാണ് ഈ മൂന്ന് ​ഗർത്തങ്ങളും സ്ഥിതി ചെയ്യുന്നതെന്ന പിആർഎൽ വ്യക്തമാക്കി. ചൊവ്വയുടെ പടിഞ്ഞാറൻ അർദ്ധഗോളത്തിൽ ഭൂമധ്യരേഖയ്‌ക്ക് സമീപം കേന്ദ്രീകരിച്ചിരിക്കുന്ന അഗ്നിപർവ്വത പീഠഭൂമിയാണ് താർസിസ്. സൗരയൂഥത്തിലെ തന്നെ ഏറ്റവും വലിയ അഗ്നിപർവ്വതങ്ങളുള്ള പ്രദേശമാണിത്. ലാവയ്‌ക്ക് പുറമേ ലാൽ ​ഗർ‍ത്തത്തിൽ മറ്റ് ഭൗമ വസ്തുക്കളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.

ചൊവ്വയുടെ ഉപരിതലം ഒരുകാലത്ത് തണുത്ത് നനഞ്ഞിരിന്നുവെന്ന നി​ഗമനത്തിലേക്ക് ശാസ്ത്രലോകത്തെ എത്തിക്കുംവിധത്തിലുള്ള അനുമാനങ്ങളാണ് ഈ ​ഗർത്തങ്ങൾ നൽകുന്നത്. ലാൽ ​ഗർത്തിലേക്ക് വെള്ളമൊഴികിരുന്ന ചാലും അവശിഷ്ടങ്ങൾ നീങ്ങിയതിന് തെളിവും കണ്ടെത്തിയിട്ടുണ്ട്. ചൊവ്വയിലെ ജലസാന്നിധ്യം കണ്ടെത്താനായി നാസ സജ്ജമാക്കിയ റഡാറായ ശാരദ് ( SHARAD) ആണ് ​ കണ്ടെത്തലിന് പിന്നിൽ. ചൊവ്വയിലെ മം​ഗളാ ​ഗർത്തം കേന്ദ്രീകരിച്ചാണ് റഡാർ പ്രവർത്തിക്കുന്നത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts