കൊച്ചി: കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് കൊച്ചിയിൽ. കുവൈറ്റിൽ മരിച്ച മലയാളികൾക്ക് അദ്ദേഹം ആദരമർപ്പിക്കും. കുവൈറ്റ് തീപിടിത്തത്തിൽ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് സാധ്യമായ എല്ലാ സഹായവും നൽകാൻ സജ്ജമാണെന്ന് അദ്ദേഹം ഇന്നലെ ഉറപ്പുനൽകിയിരുന്നു.
മരിച്ചവരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ വിമാനം പുറപ്പെട്ടിട്ടുണ്ട്. പുലർച്ചെ 3.30-ന് പുറപ്പെട്ട വിമാനം രാവിലെ 8.30-ന് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് മൃതദേഹങ്ങൾ ഏറ്റുവാങ്ങും.
മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ് കൊണ്ടുവരുന്നത്. 23 മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചിയിലേറ്റു വാങ്ങും. തുടർന്ന് പ്രത്യേക ആംബുലൻസിൽ മൃതദേഹങ്ങൾ വീടുകളിലെത്തിക്കും. മറ്റ് സംസ്ഥാനങ്ങളിലുള്ളവരുടെ മൃതദേഹങ്ങൾ പിന്നീട് ഡൽഹിയിലേക്ക് കൊണ്ടുപോകും.