the digital signature of the temple city

കുവൈത്തിന് പിന്നാലെ ബഹ്റൈനിലും; മനാമയിലെ തീപിടിത്തത്തിൽ മരണം മൂന്നായി; നിരവധി പേർക്ക് പരിക്ക്

- Advertisement -[the_ad id="14637"]

മനാമ : കുവൈത്തിലെ തീപിടിത്ത ദുരന്തത്തിന് പിന്നാലെ ബഹ്റൈനിലെ മനാമ മാർക്കറ്റിൽ നടന്ന അ​ഗ്നിബാധയിൽ മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്. ഒമ്പത് പേർക്ക് പരിക്കേറ്റതായും തീപിടിത്തത്തെക്കുറിച്ച് അന്വേഷണം പുരോ​ഗമിക്കുകയാണെന്നും ബഹ്റൈൻ സിവിൽ ഡിഫൻസ് അറിയിച്ചു.

ഓൾഡ് മനാമ മാർക്കറ്റിലുള്ള വ്യാപാര സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും ബുധനാഴ്ചയായിരുന്നു തീപിടിച്ചത്. മരിച്ചവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. പരിക്കേറ്റവർ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലാണ്. ഇവരുടെ ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

മാർക്കറ്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് 25ഓളം കടകൾ കത്തിനശിച്ചിരുന്നു. അ​ഗ്നിമശമന സേനയുടെ 16 ഫയർ എഞ്ചിനുകളും 63 രക്ഷാപ്രവർത്തകരും ചേർന്നാണ് തീയണച്ചത്.

കുവൈത്തിലെ തീപിടിത്തിൽ 50 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതിൽ 23 പേരും മലയാളികളാണ്. ഇവരുടെ മൃതദേഹങ്ങൾ ഇന്ന് രാവിലെയാണ് കൊച്ചിയിലെത്തിച്ചത്. പ്രത്യേക ആംബുലൻസുകളിൽ ഓരോരുത്തരുടേയും മൃതദേഹങ്ങൾ വീട്ടിലേക്ക് കൊണ്ടുപോയി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts