ഭാരതത്തിന്റെ പാസ്‌പോർട്ട് വിതരണ സംവിധാനത്തെ കാര്യക്ഷമതയെ അഭിനന്ദിച്ച് എഴുത്തുകാരനും മാദ്ധ്യമപ്രവർത്തകനുമായ വീർ സാംങ്‌വി. അപേക്ഷ നൽകി 24 മണിക്കൂറിനകമാണ് വീർ സാംങ്‌വി പാസ്‌പോർട്ട് ലഭിച്ചത്. ഇതിന്റെ സന്തോഷത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഇന്ത്യയിൽ ജനിച്ചത് എത്ര ഭാഗ്യമാണെന്ന് പലപ്പോഴും നമ്മൾ തിരിച്ചറിയുന്നില്ല, അദ്ദേഹം എക്സിൽ കുറിച്ചു.
ഇന്ത്യയിൽ ജനിച്ച നമ്മൾ എത്ര ഭാഗ്യവാൻമാരാണെന്ന് തിരിച്ചറിയുന്നില്ല, ലോകത്തിലെ ഏറ്റവും കാര്യക്ഷമമായ പാസ്‌പോർട്ട് വിതരണ പ്രക്രിയ നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ചില രാജ്യങ്ങളിൽ ഏതാനും ദിവസങ്ങൾ കഴിഞ്ഞാണ് പുതിയ പാസ്‌പോർട്ട് ലഭിക്കുക.
ഡൽഹിയിലെ പാസ്‌പോർട്ട് ഓഫീസുകൾ ജനങ്ങളോട് കഴിഞ്ഞ ഏതാനും വർഷങ്ങളായി എത്ര സൗഹാർദ്ദമായാണ് പെരുമാറുന്നത്,’’ അദ്ദേഹം എക്സിൽ കുറിച്ചു.
24 മണിക്കൂറിൽ സ്പീഡ് പോസ്റ്റ് വഴിയാണ് തനിക്ക് പാസ്‌പോർട്ട് കൈയ്യിൽ കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
സാംങ്‌വിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് സമാന അനുഭവം പങ്കുവെച്ചത്. തത്കാൽ സ്കീമിന് കീഴിൽ 48 മണിക്കൂർ കൊണ്ട് പുതിയ പാസ്പോർട്ട് ലഭിച്ച അനുഭവം ഒരാൾ കമന്റ് ചെയ്തു. ഇത് ഇത് മോദി യുഗത്തിന്റെ വിജയമാണെന്നും 2005 ന്റെ തുടക്കത്തിൽ ഒരു പാസ്‌പോർട്ട് എടുക്കാൻ വരിയിൽ നിന്നത് ഞാൻ ഓർക്കുന്നതായും ഒരാൾ കുറിച്ചു. 2013ൽ തത്കാൽ പാസ്പോർട്ട് കൃത്യസമയത്ത് ലഭിക്കാക്കതിനാൽ യുഎസ് യാത്ര നഷ്ടമായതിന്റെ സങ്കടമാണ് മറ്റൊരു ഉപയോക്താവ് കമന്റ് ചെയ്തത്.