the digital signature of the temple city

സിക്കിമിനെ വിഴുങ്ങി മിന്നൽ പ്രളയം; കനത്ത മഴയും ഉരുൾപൊട്ടലും, ഒരു മരണം; നിരവധിപേരെ കണാനില്ല

- Advertisement -[the_ad id="14637"]

സിക്കി മിനെ വിറപ്പിച്ച മിന്നൽ പ്രളയത്തിൽ ഒരാൾ മരിച്ചു, അഞ്ചുപേരെ കാണാതായി.സിക്കിമിന്റെ വടക്കൻ മേഖലയിൽ നിരവധി തവണ ‌ഉരുൾ പൊട്ടലുണ്ടായി. ടീസ്ത നദി കരകവിഞ്ഞ് ഒഴുകയതോടെ പ്രളയ സമാനമായി. കനത്ത മഴയെയും കാറ്റിനെയും തുടർന്ന് പ്രദേശത്തെ മാെബൈൽ നെറ്റ്വർക്ക് തകരാറിലായി.ഉരുൾപൊട്ടലിൽ നിരവധി വീടുകൾ തകരുകയും റോഡുകൾ ബ്ലോക്കാവുകയും ചെയ്തു. മേഖലയിൽ  15,000 വിനോദ സഞ്ചാരികൾ കുടുങ്ങി കിടക്കുന്നതായും സൂചനയുണ്ട്.

വൈദ്യുത തൂണുകൾ നിലം പാെത്തിയതോടെ മേഖലയിൽ വൈദ്യുതി വിതരണവും താറുമാറായി. മാം​ഗൻ ജില്ലയിലെ പക്ഷേപ് ഏരിയയിൽ നിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെടുത്തത്. അംബിതാങിൽ നിന്നാണ് അഞ്ചുപേരെ കാണാതായത്. ​​ഗ്യാതാങിലെ വീടുകളാണ് തകർന്നത്. നാംപതാങിലെ റോഡുകൾ ബ്ലോക്കായതോടെ പ്രദേശം ഒറ്റപ്പെട്ടു. മാം​ഗൻ ജില്ലാ മജിസ്ട്രേറ്റ് ഹേം കുമാർ ഛേത്രി വിവിധ വകുപ്പുകളുടെ അടിയന്തര യോ​ഗം വിളിച്ചു.

Huge Landslide Hits #Sikkim : One Dead, Five Missing

A deluge has swamped roads, homes, and buildings, and swept away electricity poles in areas around Mangan, officials said.

Our thoughts are with the affected families. Let’s support the relief efforts in any way we can. pic.twitter.com/WBl94eP5At

— Abiema Lisham (@AbiemaLisham) June 13, 2024

“>

 

മുഖ്യമന്ത്രി പ്രേം സിം​ഗ് തമാങ് വടക്ക് മേഖലയിലെ ജില്ലാ ഭരണകൂടങ്ങളോടും പൊലീസിനോടും രക്ഷാപ്രവർത്തനം ദ്രുത​ഗതിയിലാക്കാൻ നിർദ്ദേശം നൽകി. അടിയന്തര സഹായങ്ങൾക്കും അത്യാവശ്യ സാധനങ്ങൾ പ്രളയബാധിതർക്ക് എത്തിക്കുമെന്നും വീടുകൾ നഷ്ടമായവർക്കും കേടുപാടുണ്ടായവർക്കും താത്കാലിക ഷെൽട്ടർ ഒരുക്കാൻ നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ഓക്ടോബറിലുണ്ടായ പ്രളയത്തിൽ 100 പേർക്ക് ജീവൻ നഷ്ടമായിരുന്നു.

#Sikkim : A massive and devastating landslide has struck the areas around Mangan and various locations in North Sikkim following incessant rainfall.

The CM said that efforts are underway to provide every possible support to the victims and affected families, including recovery… pic.twitter.com/t9fnyUptjz

— All India Radio News (@airnewsalerts) June 13, 2024

“>

 

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts