ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും മുൻ നായകൻ വിരാട് കോലിയും ന്യൂയോർക്കിൽ നടന്ന സത്സംഗിൽ പങ്കെടുത്തു. പാകിസ്താനെതിരെയുള്ള മത്സരത്തിന് ശേഷമായിരുന്നു ഇത്. സച്ചിൻ ഭാര്യ അഞ്ജലിക്കും മകൾ സാറയ്ക്കുമൊപ്പമാണ് ന്യൂയോർക്കിലെത്തിയത്. സത്സംഗത്തിന് ശേഷം പകർത്തിയ സച്ചിന്റെയും കോലിയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
സ്റ്റാൻഡ് അപ് കോമേഡിയൻ വിക്രം സതയേ ആണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. സത്സംഗമെന്നത് ആത്മീയ ഒത്തുചേരലാണ്. അതേസമയം ഗ്രൂപ്പ് എയിൽ അജയ്യരായി ഇന്ത്യൻ ടീം സൂപ്പർ 8ലേക്ക് യോഗ്യത നേടി. അവസാന മത്സരത്തിൽ അമേരിക്കയെയാണ് ഇന്ത്യ തോൽപ്പിച്ചത്.
സൂര്യകുമാർ യാദവിന്റെ അർദ്ധ സെഞ്ച്വറിയാണ് തുണയായത്. ഇതിനിടെ വിരാട് കോലിയുടെ ഫോമും സോഷ്യൽ മീഡിയയിൽ ചർച്ചയായി. തുടർച്ചയായ മൂന്നാം മത്സരത്തിലും കോലിക്ക് രണ്ടക്കം കടക്കാനായിട്ടില്ല. രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പണറായാണ് കോലി ക്രീസിലെത്തു്നത്.
Virat Kohli and Sachin Tendulkar attended a satsang in new york pic.twitter.com/szZulEMS73
— leisha (@katyxkohli17) June 11, 2024
“>