the digital signature of the temple city

മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ തിരുപ്പതിയിലേക്ക്; വെങ്കിടേശ്വര സന്നിധിയിൽ ചന്ദ്രബാബു നായിഡു

- Advertisement -[the_ad id="14637"]

അമരാവതി : തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മകൻ നാര ലോകേഷ് ഉൾപ്പെടെയുള്ള കുടുംബാം​ഗങ്ങളോടൊപ്പമാണ് മുഖ്യമന്ത്രി ക്ഷേത്ര ദർശനത്തിനെത്തിയത്. ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകളിലും അദ്ദേഹം പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ ക്ഷേത്ര ദർശനത്തിന്റെ ഭാ​ഗമായി ഭക്തരുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ക്ഷേത്ര പരിസരത്ത് സുരക്ഷാ ക്രമീകരണങ്ങളും സജ്ജമാക്കിയിരുന്നു. ക്ഷേത്രത്തിന്റെ വിശ്വാസം സംരക്ഷിക്കുന്നതിന് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ചന്ദ്രൻബാബു നായിഡു ക്ഷേത്ര ഭാരവാഹികൾക്ക് ഉറപ്പ് നൽകി.

ജ​ഗൻ മോഹൻ റെഡ്ഡിയുടെ ഭരണകാലത്ത് തിരുപ്പതി ദേവസ്ഥാനത്ത് വൻ ക്രമക്കേടുകൾ നടന്നുവെന്ന് ചന്ദ്രബാബു നായിഡു മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു. തിരുമല ദേവസ്ഥാനത്തെ അഴിമതികളും ക്രമക്കേടുകളും ഇല്ലാതാക്കാനും വിശ്വാസം സംരക്ഷിക്കാനും താൻ പ്രതിജ്ഞാബദ്ധനാണെന്ന് അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തെ അശുദ്ധമാക്കുന്ന യാതൊന്നും അം​​ഗീകരിക്കാനാവില്ല. സംസ്ഥാനത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കുന്നതിനായി അക്ഷീണം പ്രയ്തനിക്കും. ആന്ധ്രാപ്രദേശിനെ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കി മാറ്റും. അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നും തന്റെ ഉത്തരവാദിത്തം ഭം​ഗിയായി നിറവേറ്റുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts