the digital signature of the temple city

മയിലിനെ വെടിവെച്ചുകൊന്ന് പാകം ചെയ്ത് കഴിച്ചു; ഇറച്ചി സൂക്ഷിച്ചു: സഹോദരങ്ങൾ അറസ്റ്റിൽ

- Advertisement -[the_ad id="14637"]

പാലക്കാട്: മയിലിനെ വെടിവെച്ചുകൊന്ന് പാകം ചെയ്ത് ഭക്ഷിക്കുകയും ഇറച്ചി സൂക്ഷിക്കുകയും ചെയ്ത കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. കാഞ്ഞിരപ്പുഴ പാലക്കയം കുണ്ടംപൊട്ടി സ്വദേശികളായ രാജേഷ് (41), രമേഷ് (41) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയിരുന്നു.

പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പാകം ചെയ്ത മയിലിറച്ചി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഒളിവിലായിരുന്ന പ്രതികൾ മണ്ണാര്‍ക്കാട് ഡി.എഫ്.ഒ.യ്‌ക്ക് മുന്നിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു. തുടര്‍ന്ന്, മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസര്‍ എന്‍. സുബൈറിന്റെ നേതൃത്വത്തില്‍ പ്രതികളുമായി കുണ്ടംപൊട്ടി ഭാഗത്ത് തെളിവെടുപ്പ് നടത്തി.‌

പരിശോധനയിൽ തോക്കും മറ്റ് ആയുധങ്ങളും കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts