ടി20 ലോകകപ്പിൽ ശേഷിക്കുന്ന ഗ്രൂപ്പ്ഘട്ട മത്സരങ്ങൾ നടക്കുന്ന ഫ്ലോറിഡയിൽ കനത്തമഴയും കൊടുങ്കാറ്റും ഇടിമിന്നലുമാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗ്രൂപ്പ് എയിലെ അവസാന മൂന്ന് മത്സരങ്ങളും ഇവിടെയാണ് നടക്കേണ്ടത്. നാളെ അമേരിക്കയും അയർലൻഡുമായുള്ള മത്സരമാണ്.
15ന് ഇന്ത്യയും കാനഡയും ഏറ്റുമുട്ടും. 16ന് പാകിസ്താൻ അയർലൻഡിനെ നേരിടും. ആദ്യ മത്സരം ഉപേക്ഷിക്കുകയാണെങ്കിൽ അമേരിക്കയ്‌ക്ക് അഞ്ചു പോയിൻ്റാകും. എങ്കിൽ അവർ സൂപ്പർ 8ലേക്ക് പ്രവേശിക്കും. ശേഷിക്കുന്ന മൂന്ന് ടീമുകൾക്കും ബാഗ് പാക്ക് ചെയ്യാം.
The conditions in Florida is really
Bad right now.
– India vs Canada.
– Pakistan vs Ireland.
– USA vs Ireland.
– All 3 games will be played in Florida in this T20 World Cup 2024.pic.twitter.com/0g1zhWOzEZ
— Tanuj Singh (@ImTanujSingh) June 13, 2024
“>
ഇനി കാലാവസ്ഥ ശരിയായി മത്സരം നടന്നാൽ അയർലൻഡിന്റെ ജയത്തിനായി പാകിസ്താന് പ്രാർത്ഥിക്കേണ്ടിവരും.ശേഷം അയർലൻഡുമായുള്ള മത്സരത്തിൽ അവരെ തോൽപ്പിക്കുകയും വേണം. ഇനി അമേരിക്ക അയർലൻഡിനെ വീഴ്‌ത്തിയാൽ പിന്നെ കാൽക്കുലേറ്റൊറുന്നും വേണ്ട സൂപ്പർ എട്ടിലേക്ക് യുഎസ്എ സീറ്റ് ഉറപ്പാക്കും.
ഗ്രൂപ്പ് നില
ഇന്ത്യ- 3 മത്സരം, 6 പോയിൻ്റ് (NRR +1.137) – സൂപ്പർ 8ന് യോഗ്യത നേടി
യുഎസ്എ – 3 മത്സരം, 4 പോയിൻ്റ് (NRR +0.127)
പാകിസ്താൻ – 3 മത്സരം, 2 പോയിൻ്റ് (NRR +0.191)
കാനഡ- 3 മത്സരം, 2 പോയിൻ്റ് (NRR -0.493)
അയർലൻഡ് – 2 മത്സരം, 0 പോയിൻ്റ് (NRR -1.712)