തമിഴ് നടൻ പ്രദീപ് കെ വിജയനെ ചെന്നൈയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ടോയ്ലെറ്റിലായിരുന്നു മൃതദേഹം കിടന്നത്. തലയ്ക്ക് പരിക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മരണം കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നടന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അശോക് സെൽവൻ നായകനായ തെഗിഡി, ദുൽഖർ സൽമാൻ നായകനായ ഹേ സിനാമിക എന്ന സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രദീപ് ഐടി പ്രൊഫഷണലായിരുന്നു.
സുഹൃത്ത് പലവട്ടം പ്രദീപിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. വീട്ടിലെത്തി വാതിൽ തട്ടി വിളിച്ചിട്ടും പുറത്തുവരാതിരുന്നതോടെ പാെലീസിനെ അറിയിക്കുകയായിരുന്നു. പാെലീസെത്തി നോക്കുമ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
നടന് അടുത്തിടെ ശ്വാസതടസവും തലക്കറവും അനുഭവപ്പെട്ടിരുന്നതിന് ചികിത്സ തേടിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. പ്രദീപ് നായർ പപ്പു എന്നാണ് അദ്ദേഹത്തെ അറിയപ്പെട്ടിരുന്നത്. 2013 പുറത്തിറങ്ങിയ സൊന്നാ പുരിയാത് എന്ന ചിത്രത്തിലൂടെ അരങ്ങേറിയത്. വിജയ് സേതുപതിയുടെ മഹാരാജയിലാണ് താരം ഒടുവിൽ അഭിനയിച്ചത്. സുഹൃത്തുക്കളും സഹപ്രവർത്തകരം നടന്റെ വിയോഗത്തിൽ അനുശോചിച്ചു.
Condolence status :
Ok this is coming as a shocker. Was very fond of him as a brother. No we never used to talk everyday but whenever once in a blue moon we spoke affection was very much intact
You will be terribly missed Pradeep K Vijayan anna.
May your soul rest in peace. pic.twitter.com/AFv4aG7sfx
— Soundarya Bala Nandakumar (@Itsmesoundarya) June 13, 2024
“>