the digital signature of the temple city

കുവൈത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്കെത്തിക്കുന്നു; വ്യോമസേനയുടെ സി-130ജെ വിമാനത്തിൽ കൊണ്ടുവരും

- Advertisement -[the_ad id="14637"]

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ട ഭാരതീയരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആംരഭിച്ചു‌. വ്യോമസേനയുടെ സി-130ജെ സൂപ്പർ ഹെർക്കുലീസ് വിമാനത്തിലാണ് കൊണ്ടുവരുന്നത്. വൈകിട്ട് അഞ്ചരയോടെ വിമാനങ്ങൾ പുറപ്പെട്ടു.

വിമാനത്താവളത്തിലെത്തുന്ന ഭൗതിക ശരീരങ്ങൾ വീടുകളിൽ എത്തിക്കുന്നതിന് നോർക്ക റൂട്ട്സ് ആംബുലൻസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിം​ഗാ‌ണ് നടപടികൾ ഏകോപിപ്പിക്കുന്നത്.

അതേസമയം, അപകടത്തിൽ മരിച്ച 49 പേരിൽ 46 പേരും ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. മരിച്ച 24 മലയാളികളിൽ 22 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. അതിനിടെ അപകടത്തിൽപെട്ടവരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപയും കുടുംബാം​ഗങ്ങൾ‍ക്ക് ജോലിയും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്ന് കമ്പനി അറിയിച്ചു. കുവൈത്ത് അമീറും മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts