ന്യൂഡൽഹി : കശ്മീരിലെ ഹിന്ദുക്കൾക്ക് പിന്തുണയുമായി ച്ച് നേതാവ് ഗീർട്ട് വൈൽഡേഴ്‌സ് . ജമ്മു കശ്മീരിലെ റിയാസി ജില്ലയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം .
“കശ്മീർ താഴ്‌വരയിൽ പ്രവേശിച്ച് ഹിന്ദുക്കളെ വധിക്കാൻ പാകിസ്താൻ ഭീകരരെ അനുവദിക്കരുത്. നിങ്ങളുടെ ജനങ്ങളെ സംരക്ഷിക്കൂ!” വൈൽഡേഴ്‌സ് സമൂഹമാദ്ധ്യമത്തിൽ പങ്ക് വച്ച് കുറിപ്പിൽ പറഞ്ഞു. മുൻപും പാകിസ്താനിലെ തീവ്രവാദ പ്രശ്‌നവും ഹിന്ദുക്കളുടെ ദുരവസ്ഥയും ആവർത്തിച്ച് ഉയർത്തിക്കാട്ടിയിട്ടുണ്ട് ഗീർട്ട് വൈൽഡേഴ്‌സ് . ഇന്ത്യ ഒരു ഹിന്ദു രാഷ്‌ട്രമാണ്, ഇസ്ലാമിക വിദ്വേഷത്തിനും അക്രമത്തിനും എതിരെ ഹിന്ദുക്കളെ സംരക്ഷിക്കാൻ ഇന്ത്യൻ സർക്കാർ ബാധ്യസ്ഥമാണ് എന്നും ഗീർട്ട് വൈൽഡേഴ്‌സ് പറഞ്ഞിട്ടുണ്ട്.
കശ്മീരിലെ ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് കത്രയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ബസിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിനെ തുടർന്ന് ബസ് മലയിടുക്കിലേയ്‌ക്ക് മറിഞ്ഞു. ആക്രമണത്തിന് ഉത്തരവാദികളായ ലഷ്‌കർ-ഇ-ത്വയ്ബയുടെ മൂന്ന് വിദേശ ഭീകരർക്കായി സുരക്ഷാ സേന അന്വേഷണം ആരംഭിച്ചിരിക്കുകയാണ് .