the digital signature of the temple city

ഹിജാബ് ധരിക്കരുതെന്ന് കോളജ് നിര്‍ദേശം ; ജോലി രാജിവച്ച് അദ്ധ്യാപിക

കൊൽക്കത്ത : ജോലിസ്ഥലത്ത് ഹിജാബ് ധരിക്കുന്നത് ഒഴിവാക്കണമെന്ന കോളജ് അധികൃതരുടെ നിര്‍ദേശത്തിന് പിന്നാലെ ജോലിയില്‍ നിന്നും രാജിവച്ച് അദ്ധ്യാപിക. കൊൽക്കത്ത സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന സ്വകാര്യ ലോ കോളജിലെ അദ്ധ്യാപിക സഞ്ജിദ ഖാദർ ആണ് ജോലിയില്‍ നിന്നും രാജി വച്ചത്.

- Advertisement - Guruvayoor image

മെയ് 31 ന് ശേഷം ജോലിസ്ഥലത്ത് ഹിജാബ് ധരിക്കരുതെന്ന് കോളജ് അധികൃതർ നിർദേശം നല്‍കിയിരുന്നതായി സഞ്ജിദ ഖാദർ പറഞ്ഞു. . മൂല്യങ്ങളും മതവികാരങ്ങളും കണക്കിലെടുത്താണ്‌ താന്‍ രാജിവെച്ചതെന്നാണ് അദ്ധ്യാപികയുടെ വാദം. സഞ്ജിദ ഖാദറിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പശ്ചിമ ബംഗാൾ മന്ത്രിയും ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡൻ്റുമായ സിദ്ദിഖുള്ള ചൗധരിയും രംഗത്ത് വന്നു .

അതേസമയം ഹിജാബ് നിരോധിക്കാൻ പറഞ്ഞിട്ടില്ലെന്നും , ​​എല്ലാവരുടെയും മതവികാരം മാനിക്കുന്നുവെന്നും കോളേജ് അധികൃതർ പറഞ്ഞു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts