കണ്ണൂർ: കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന് മറുപടിയുമായി സിപിഎമ്മിന്റെ സൈബർ മുഖമായ പോരാളി ഷാജി. തെരഞ്ഞെടുപ്പ് തോൽവിയിൽ സൈബർ അണികളെ പഴിച്ച് ജയരാജൻ രംഗത്തുവന്നിരുന്നു. ഇടതു പക്ഷത്തിൻറേതെന്ന് കരുതുന്ന സമൂഹ മാദ്ധ്യമ അക്കൗണ്ടുകളെ വിലയ്‌ക്ക് വാങ്ങുകയാണ്. ഇത് പുതിയ കാലത്തിന്റെ വെല്ലുവിളിയാണ്. അഡ്മിനുകളെ വിലയ്‌ക്ക് വാങ്ങിയശേഷം ഇടതുപക്ഷത്തിനെതിരെ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നുവെന്നും ജയരാജൻ പറഞ്ഞിരുന്നു.ഇതിനാണ് സൈബർ പേജ് മുഖമടച്ച മറുപടി നൽകുന്നത്.
അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്ക് അല്ല കയറേണ്ടത്. ഇത്രയും വലിയ തോൽവിയിലേക്ക് ഇടതുപക്ഷം പോകാനുള്ള കാരണം പോരാളി ഷാജിയോ, ഗ്രൂപ്പോ അല്ല. അധികാരത്തിന്റെ സുഖസൗകര്യങ്ങളിൽ ജനത്തെ മറന്ന് അവരെ പിഴിഞ്ഞ് ഭരിച്ചതാണ്. കേരളം കടം കയറി മുടിഞ്ഞതും, ആരോപണങ്ങളും ജനം ചർച്ച ചെയ്യുമ്പോൾ.
ഭരണ തുടർച്ചയുടെ ഓബ്രോ വിളികളിൽ. ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്ന പഞ്ച് ഡയലോഗ് പറഞ്ഞാലൊന്നും ജനം വോട്ട് ചെയ്യില്ല സേർ… ജനം എല്ലാം കണ്ടു അതാണ് 19 ഇടത്തും എട്ടുനിലയിൽ പൊട്ടിയത്. ജനാധിപത്യത്തിൽ ജനങ്ങളാണ് വലുതെന്ന് നേതാക്കൾ ഇനിയെങ്കിലും തിരിച്ചറിയണം. ദന്ത ഗോപുരങ്ങളിൽ നിന്ന് താഴെയിറങ്ങി ജനങ്ങൾക്കൊപ്പം നിൽക്കണം. അതിന് പറ്റില്ലെങ്കിൽ ചോര കൊണ്ട് ചുവപ്പിച്ച ഈ ചെങ്കൊടി താഴെ വച്ച് വല്ലോ പണിയുമെടുത്ത് ജീവിക്ക്….
ബംഗാളിലെ ഭരണ തുടർച്ച ആസ്വദിച്ച് മണിമാളികളിൽ സുഖവസിച്ച ഒരു കൂട്ടം നേതാക്കളുടെ ആ പഴയ കഥകളൊക്കെ ഇന്റർനെറ്റിൽ ഇന്നും ലഭ്യമാണ്. ഇംഗ്ലിഷ് അറിയാവുന്ന സഖാക്കൾ പഴയ സഖാക്കൾക്ക് ഒന്ന് മൊഴിമാറ്റം നടത്തി നൽകണം. പഴയ കൺസൾട്ടൻസി കഥകളൊക്കെ അറിയുന്നത് നല്ലതാണെന്നും ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നു. തോൽവിക്കുള്ള കാരണങ്ങൾ അക്കമിട്ട് നിരത്തിയിട്ടുണ്ട്.
മുഴുവൻ പോസ്റ്റ് കാണാം
“>