തിരുവനന്തപുരം: ഡേറ്റിംഗ് ആപ്പിൽ തന്റെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി എന്നാരോപിച്ച് മുൻ എസ്എഫ്ഐ നേതാവിനെതിരെ വിദ്യാർത്ഥിനി പരാതി നൽകി. അവസാനവർഷ ഗവ. ലോ കോളേജ് വിദ്യാർത്ഥിനിയാണ് മ്യൂസിയം പൊലീസ് സ്റ്റേഷനിലും ഡി.സി.പിക്കും പരാതി നൽകിയത്.
20 ലധികം വ്യാജ അക്കൗണ്ടുകൾ നിർമിച്ചാണ് പെൺകുട്ടിയുടെ ഫോട്ടോകളും അശ്ലീല മെസേജുകളും ഇയാൾ മറ്റുള്ളവർക്ക് അയച്ച് നൽകി. സന്ദേശം ലഭിച്ചവർ ഇൻസ്റ്റഗ്രാമിൽ ബന്ധപ്പെട്ടപ്പോഴാണ് പെൺകുട്ടി വിവരം അറിയുന്നത്. കോളേജിലെ പത്തോളം പെൺകുട്ടികളുടെ പേരിൽ ഇത്തരം വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വിവരം.
പ്രതിയെന്ന് സംശയിക്കുന്നയാളും ഇതേ കോളേജിലെ വിദ്യാർത്ഥിയാണ്. കഴിഞ്ഞ ദിവസമാണ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി സംഘടനാ വിരുദ്ധ പ്രവർത്തിന് വിദ്യാർത്ഥിയെ പുറത്താക്കിയത്.