ഭുവനേശ്വർ : ഒഡിഷയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ബിജെപി സർക്കാർ. 24 വർഷം നീണ്ട ബിജു ജനതാദൾ ഭരണത്തിന് അന്ത്യം കുറിച്ച് സംസ്ഥാനത്താദ്യമായി ബിജെപി സർക്കാർ അധികാരത്തിലേറി. ഗോത്രവർഗ നേതാവും കിയോഞ്ജർ എംഎൽഎയുമായ മോഹൻ ചരൺ മാജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ രഘുഭർ ദാസാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
#WATCH | Newly sworn-in Chief Minister of Odisha, Mohan Charan Majhi with Prime Minister Narendra Modi, in Bhubaneswar. pic.twitter.com/g8Vxt5KRvf
— ANI (@ANI) June 12, 2024
ഉപമുഖ്യമന്ത്രിമാരായി കനക് വർധൻ സിംഗ് ദിയോ, പ്രവതി പരിദ എന്നിവർ സത്യവാചകം ചൊല്ലി അധികാരമേറ്റു. ഒഡിഷയിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയെന്ന ഖ്യാതിയും ദിയോ പ്രവതി ഇതോടെ സ്വന്തമാക്കി. മോഹൻ ചരൺ മാജിയുടെ മന്ത്രിസഭയിലെ മറ്റംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.
ഭുവനേശ്വരിലെ ജനതാ മൈദാനിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, ജെപി നദ്ദ എന്നിവരടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്കും ചടങ്ങിൽ എത്തിയിരുന്നു.
Former CM of Odisha Naveen Babu attends the oath ceremony of a BJP govt..
This is the political culture we need in our country… Sadly the Congress ecosystem lacks it completely.. pic.twitter.com/aq0fV0m0fx
— Mr Sinha (@MrSinha_) June 12, 2024
സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മോഹൻ ചരൺ മാജി മുൻ മുഖ്യമന്ത്രിയെ നേരിൽ കണ്ടിരുന്നു. പട്നായിക്കിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി, സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.