the digital signature of the temple city

കുവൈറ്റിലെ തൊഴിലാളി ക്യാമ്പിൽ വൻ തീപിടിത്തം, 35 ഓളം പേർ മരിച്ചെന്ന് റിപ്പോർട്ടുകൾ; മലയാളികളും

- Advertisement -[the_ad id="14637"]

കുവൈ റ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 35 ഓളം പേർ മരിച്ചെന്ന് റിപ്പോർട്ടുകൾ. മലയാളികളുടെയും ജീവൻ നഷ്ടമായെന്നാണ് സൂചന. പ്രാദേശിക സമയം പുലർച്ചെ 4.30നായിരുന്നു അപകടം. മംഗഫിലെ (ബ്ലോക്ക്–4) കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാരാണ് ഇവിടെ താമസിച്ചിരുന്നത്. 195 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. അഞ്ചു ഇന്ത്യക്കാർ മരിച്ചെന്ന് സ്ഥിരീകരിക്കുമ്പോൾ ഇതിൽ രണ്ടുപേർ മലയാളികളെന്നാണ് വിവരം. തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ കെട്ടിടത്തിൽ നിന്ന് ചാടിയവർക്കാണ് ​ഗുരുതര പരിക്കേറ്റത്. മരണ സംഖ്യ ഇനിയും ഉരാൻ സാദ്ധ്യതയുണ്ട്.

തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. സമീപത്തേക്ക് തീ പടരാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായിയത്.അഗ്നിശമനസേനയും പൊലീസും ചേർന്ന് പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് എത്തിച്ചിട്ടുണ്ട്. രണ്ടു മലയാളികളും തമിഴ്നാട് സ്വദേശിയും ഉത്തരേന്ത്യക്കാരനും അ​ഗ്നിബാധയിൽ മരിച്ചെന്നാണ് റിപ്പോർട്ട്. കെട്ടിട ഉടമയെ പിടികൂടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കമ്പനിക്കെതിരെ നടപടി സ്വീകരിക്കാനും കുവൈറ്റ് സർക്കാർ നീക്കം നിർദ്ദേശം നൽകി. ഇത്തരം കെട്ടിടങ്ങളിൽ ഉടനെ അന്വേഷണം നടത്താനും ഉത്തരവിട്ടിട്ടുണ്ട്.

#Kuwait Mangaf Fire: Initial causes indicate poor storage on the ground floor and the presence of many gas cylinders, Firefighters, MOI and MOH to assess the deaths and injuries.. #الكويت pic.twitter.com/LNCpkhZdae

— Ayman Mat News (@AymanMatNews) June 12, 2024

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts