the digital signature of the temple city

കുവൈറ്റിലെ തീപിടിത്തം; നടുക്കം രേഖപ്പെടുത്തി ഭാരതം; സഹായത്തിന് എംബസി സജ്ജമെന്ന് എസ്. ജയ്ശങ്കർ; ബന്ധപ്പെടാൻ ഹെൽപ്പ് ലൈൻ നമ്പർ

- Advertisement -[the_ad id="14637"]

കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ വൻ തീപിടിത്തത്തിൽ നടുക്കം രേഖപ്പെടുത്തി ഭാരതം. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നു. എല്ലാവിധ സഹായങ്ങളും എംബസി നൽകുമെന്നും അദ്ദേഹം എക്സിലൂടെ അറിയിച്ചിട്ടുണ്ട്.

Deeply shocked by the news of the fire incident in Kuwait city. There are reportedly over 40 deaths and over 50 have been hospitalized. Our Ambassador has gone to the camp. We are awaiting further information.

Deepest condolences to the families of those who tragically lost…

— Dr. S. Jaishankar (@DrSJaishankar) June 12, 2024

ഇന്ത്യക്കാരുൾപ്പടെയുള്ളവർ ജോലി ചെയ്യുന്ന ക്യാമ്പിലാണ് തീപിടിത്തം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അടിയന്തര സഹായത്തിനായി നമ്പർ സജ്ജമാക്കിയിട്ടുണ്ട്. +965-65505246 എന്ന നമ്പറിൽ‌ ബന്ധപ്പെടാൻ ഇന്ത്യൻ എംബസി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ‍‍

In connection with the tragic fire-accident involving Indian workers today, Embassy has put in place an emergency helpline number: +965-65505246.

All concerned are requested to connect over this helpline for updates. Embassy remains committed to render all possible assistance. https://t.co/RiXrv2oceo

— India in Kuwait (@indembkwt) June 12, 2024

പ്രാദേശിക സമയം പുലർച്ചെ 4.30-ഓടെയായിരുന്നു അപകടം ഉണ്ടായത്. 35-ഓളം പേർ മരിച്ചതായാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാരാണ് ഇവിടെ താമസിച്ചിരുന്നത്. രണ്ട് മലയാളികൾ‌ ഉൾ‌പ്പടെ അഞ്ച് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കുവൈറ്റ് മന്ത്രി ഫഹദ് അൽ യൂസഫും ഇന്ത്യൻ അംബാസഡറും സ്ഥലത്തെത്തിയിരുന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts