the digital signature of the temple city

കുവൈറ്റിലുണ്ടായ തീപിടിത്തം; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി; സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഇന്ത്യ

- Advertisement -[the_ad id="14637"]

‌ന്യൂഡൽഹി: കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരണമടഞ്ഞവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുച്ചേരുന്നുവെന്നും പരിക്കേറ്റവർ എത്രയും വേ​ഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ദുരിതബാധിതരെ സഹായിക്കാൻ അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

The fire mishap in Kuwait City is saddening. My thoughts are with all those who have lost their near and dear ones. I pray that the injured recover at the earliest. The Indian Embassy in Kuwait is closely monitoring the situation and working with the authorities there to assist… https://t.co/cb7GHN6gmX

— Narendra Modi (@narendramodi) June 12, 2024

തീപിടിത്തിൽ‌ ‌ആകെ 41 പേർ മരിച്ചതായാണ് വിവരം. ഇതിൽ 11 പേരും മലയാളികളാണ്.  മലയാളികളിൽ ഒരാൾ‌ കൊല്ലം ജില്ലയിലെ പയ്യക്കോട് സ്വദേശി ഷമീർ ആണെന്ന് തിരിച്ചറി‍ഞ്ഞിട്ടുണ്ട്. എൻ ബി ടി സി കമ്പനിയിലെ ഡ്രൈവറാണ് ഇയാൾ. നിലവിൽ ആലപ്പുഴ-കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശമായ വയ്യാങ്കരയിലാണ് താമസം. മറ്റുള്ളവരുടെ വിവരങ്ങൾ ഉടൻ ലഭിക്കുമെന്നാണ് വിവരം.

സർവ സഹായത്തിനും ഇന്ത്യൻ എംബസി തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി ‌അറിയിച്ചു. അടിയന്തര സഹായത്തിനും മറ്റ് വിവരങ്ങൾക്കുമായി ഇന്ത്യൻ എംബസി അടിയന്തര നമ്പർ സജ്ജമാക്കിയിട്ടുണ്ട്. +965-65505246 എന്ന നമ്പറിൽ‌ ബന്ധപ്പെടാവുന്നതാണ്. ഇന്ന് പുലർച്ചെ 4.30-ഓടെയാണ് മം​ഗഫിലെ നാലാം ബ്ലോക്കിൽ തീപിടിത്തമുണ്ടായത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടമായിരുന്നു ഇത്. 195 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്.

 

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts